Tuesday 01 December 2020 01:52 PM IST : By സ്വന്തം ലേഖകൻ

ഫ്ലോട്ടിങ് ബോൾസ്, ഒരു രസികൻ മധുരം!

lkkj

ഫ്ലോട്ടിങ് ബോൾസ്

1.പാൽ – അര ലിറ്റർ

പഞ്ചസാര – 200 ഗ്രാം

മുട്ടമഞ്ഞ – ഒരു മുട്ടയുടേത്

കസ്റേറർഡ് പൗഡർ – മൂന്നു ചെറിയ സ്പൂൺ

2.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

3.െജലറ്റിൻ – മുക്കാൽ വലിയ സ്പൂൺ

4.ഈന്തപ്പഴം – 200 ഗ്രാം

റോബസ്റ്റ – 200 ഗ്രാം, അരിഞ്ഞത്

5.വെണ്ണ – 50 ഗ്രാം

6.കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം, പൊടിച്ചത്

7.കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

8.ഫ്രഷ് ക്രീം – പാകത്തിന്

പാകം ചെയ്യുന്ന വിധം

‌ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു തിളപ്പിക്കണം. ചൂടാറിയശേഷം ഇതിൽ വനില എസ്സൻസും ചേർത്തിളക്കി വയ്ക്കണം.

ജെലറ്റിൻ അല്പം തണുത്ത വെള്ളത്തിൽ കുതിർത്തശേഷം തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് അലിയിച്ചതു തയാറാക്കിയ കസ്റേറർഡിൽ ചേർത്തിളക്കി തണുക്കാനായി ഫ്രിഡ്ജിൽ വയ്ക്കുക.

ഈന്തപ്പഴം കുരു കളഞ്ഞതും റോബസ്റ്റ വട്ടത്തിൽ അരിഞ്ഞതും നെയ്യിൽ വറുത്തെടുക്കണം. ഇതു കശുവണ്ടിപ്പരിപ്പു പൊടിച്ചതിൽ പൊതിഞ്ഞു ചെറിയ ബോളുകളാക്കുക.

തണുപ്പ് കസ്റേറർഡിലേക്ക് തയാറാക്കിയ ബോളുകളും കണ്ടൻസ്ഡ് മിൽക്കും ചേർത്തിളക്കുക.

ഫ്രഷ് ക്രീം കൊണ്ടലങ്കരിച്ചു വിളമ്പാം.

കടപ്പാട്

റാഫിയ റനീഷ്