Wednesday 29 November 2023 11:09 AM IST : By സ്വന്തം ലേഖകൻ

കുട്ടിക്കുറുമ്പുകൾക്കു നൽകാം ഈസി ഫ്രൂട്ട് & നട്ട് കുക്കീസ്, രുചിയൂറും റെസിപ്പി ഇതാ!

cookies

ഫ്രൂട്ട് & നട്ട് കുക്കീസ്

1.വെണ്ണ – അരക്കപ്പ്

പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്

2.മൈദ – ഒന്നര കപ്പ്

കസ്‌റ്റഡ് പൗഡർ – നാലു വലിയ സ്പൂൺ

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

3.ടൂട്ടി ഫ്രൂട്ടി – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – കാൽ കപ്പ്

പാൽ – മൂന്നു- നാലു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 180°C ൽ ചൂടാക്കിയിടുക.

∙ഒരു ബൗളിൽ വെണ്ണയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ഇടഞ്ഞതു ചേർത്തു യോജിപ്പിക്കണം.

∙മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി കുഴച്ചു മാവു തയാറാക്കുക.

∙ഇത് ഒരു ക്ലിങ് ഫിലിമിൽ പൊതിഞ്ഞു നിളത്തിൽ ഉരുട്ടിയെടുക്കുക.

∙അരമണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം അരയിഞ്ചു വീതമുള്ള കഷമങ്ങളാക്കി മുറിച്ച് 18–20 മിനിറ്റു ബേക്ക് ചെയ്യുക.

∙തണുക്കുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts