Monday 21 September 2020 03:23 PM IST : By Pachakam Desk

മധുരങ്ങളിൽ എന്നും പ്രിയപ്പെട്ട ഗുലാബ് ജാമുൻ, ഇനി വീട്ടിൽ തയാറാക്കാം

gulab

ഗുലാബ് ജാമുൻ

1. ഖോയ - 200 ഗ്രാം

2. പനീർ - 100 ഗ്രാം

3. മൈദ - മൂന്നു വലിയ സ്പൂൺ

ഫൈൻ റവ - രണ്ടു വലിയ സ്പൂൺ

പച്ച ഏലയ്ക്ക - നാല്, പൊടിച്ചത്

ബേക്കിങ് പൗഡർ - കാൽ ചെറിയ സ്പൂൺ

4. പാൽ - ഒരു വലിയ സ്പൂൺ (പാകത്തിന്)

5. പഞ്ചസാര - 250 ഗ്രാം

വെള്ളം - ഒന്നരക്കപ്പ് െവള്ളം

6. റോസ്‍‍വാട്ടര്‍ - ഒരു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

7. നെയ്യ് - വറുക്കാൻ

പാകം െചയ്യുന്ന വിധം

∙ ഖോയ ഒരു ബൗളിലാക്കി നന്നായി ഉടച്ചു കട്ടകെട്ടാതെ കുഴയ്ക്കുക.

∙ പനീർ കട്ടയില്ലാതെ നന്നായി പൊടിച്ചതും മൂന്നാമത്തെ ചേരുവയും കുഴച്ചു വച്ചിരിക്കുന്ന ഖോയയിൽ ചേർത്തു വീണ്ടും നന്നായി കുഴയ്ക്കണം. ഒട്ടും കട്ടയുണ്ടാകരുത്.

∙ ഇതിലേക്കു പാൽ േചർത്തു നന്നായി കുഴച്ചു മാവു പരുവത്തിലാക്കണം. അധികം ബലം കൊടുക്കാതെ കുഴയ്ക്കണം. മിശ്രിതം വരണ്ടു പോയാൽ ഏതാനും സ്പൂൺ പാൽ ചേർത്തു കുഴയ്ക്കാം.

∙ മിശ്രിതം തുല്യ അളവിലുള്ള ഉരുളകളാക്കി മൂടി മാറ്റി വയ്ക്കണം.

∙ പഞ്ചസാര വെള്ളം ചേർത്ത് ഇടത്തരം തീയിൽ അലിയിച്ചു തിളപ്പിച്ചു കുറുക്കുക. ഒരു നൂൽ പരുവമാകും മുൻപ് വാങ്ങി റോസ്‍‌വാട്ടർ ചേർത്തിളക്കുക. ഏലയ്ക്കാപ്പൊടിയും േചർത്തു വയ്ക്കുക. ചൂടാറുമ്പോൾ പഞ്ചസാര കട്ടയായി വന്നാൽ ഒന്നോ രണ്ടോ സ്പൂൺ വെള്ളം ചേർത്തു ചൂടാക്കിയാൽ മതി.

∙ നെയ്യ് ചൂടാക്കി ഇടത്തരം ചൂടാകുമ്പോൾ തീ കുറച്ച് ഒരു മിനിറ്റിനു ശേഷം ഗുലാബ് ജാമുനുകൾ മെല്ലേ ഇടുക.

∙ ഇതിൽ ചെറിയ ഗോൾഡൻ കുത്തുകൾ വന്നു തുടങ്ങി മുഴുവനും ബ്രൗൺ ആകുമ്പോൾ കോരിയെടുത്തു പഞ്ചസാരപ്പാനിയിൽ ഇടുക.

∙ മുഴുവനും വറുത്ത ശേഷം പഞ്ചസാരപ്പാനിയും ജാമുനും ഇട്ട പാത്രം ചെറുതീയിൽ വച്ച് ജാമുനുകൾ മൃദുവാകും വരെ വേവിക്കുക. ജാമുനുകൾ പാനി നന്നായി വലിച്ചെടുത്ത് വീർത്തു വരും. അധികം വേവിച്ചാൽ ജാമുൻ പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

∙ വലിയ പാത്രത്തിലാക്കി വയ്ക്കണം. ജാമുനുകൾ വീർത്തു വന്ന ശേഷം തിങ്ങി നിറഞ്ഞിരിക്കാതെ മെല്ലേ ഇളക്കാൻ സാധിക്കും.

∙ പിസ്ത അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.