Saturday 27 January 2024 11:53 AM IST : By സ്വന്തം ലേഖകൻ

ഞവരയരി കൊണ്ട് കേര്‍ഡ് റൈസ്; രുചികരവും ഹെല്‍ത്തിയുമാണ് ഈ വിഭവം

njavara-curd-rice334 തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, തിരുവനന്തപുരം.

1. ഞവരയരി – ഒരു കപ്പ്

2. വെള്ളം – നാലു കപ്പ്

3. തൈര് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

4. ഇഞ്ചി പൊടിയായി അരിഞ്ഞത്

– ഒരു ചെറിയ സ്പൂണ്‍

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

5. എണ്ണ – ഒരു ചെറിയ സ്പൂണ്‍

6. കടുക് – അര ചെറിയ സ്പൂണ്‍

കറിവേപ്പില – അല്‍പം

വറ്റല്‍മുളക് – മൂന്ന്      

പാകം ചെയ്യുന്ന വിധം

∙ അരിയും വെള്ളവും പ്രഷര്‍ കുക്കറിലാക്കി മൂന്നു വിസില്‍ വരും വരെ വേവിക്കുക. ആവി പോയ ശേഷം തുറന്ന് തവി കൊണ്ട് ഉടയ്ക്കണം.

∙ ഇതിലേക്കു തൈരും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ ചൂടുവെള്ളം ചേര്‍ത്തു കൊടുക്കാം.

∙ ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ക്കണം.

∙ പാനില്‍ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു ചോറില്‍ ചേര്‍ത്തിളക്കുക.

∙ തണുപ്പിച്ചു വിളമ്പാം. 

Tags:
  • Pachakam