ബിരിയാണി മസാല
1.പെരുംജീരകം – 25 ഗ്രാം
ജീരകം – 25 ഗ്രാം
സാജീരകം – 10 ഗ്രാം
ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക – 50 ഗ്രാം വീതം
ജാതിപത്രി – 10 ഗ്രാം
ജാതിക്ക – അഞ്ച്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് പൊടിച്ചെടുക്കുക.
∙വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
ചിക്കൻ മസാല
1.വറ്റൽമുളക് – 10
മല്ലി – മൂന്നു വലിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരിഞ്ചു കഷണം
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – മൂന്ന്
പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ
കസ്കസ് – രണ്ടു ചെറിയ സ്പൂൺ
2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ ചീനച്ചട്ടിയിലാക്കി ചൂടാക്കുക.
∙അടുപ്പിൽ നിന്നു വാങ്ങി മഞ്ഞൾപ്പൊടി ചേർത്തു പൊടിച്ചു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.