Tuesday 19 March 2024 12:21 PM IST

ഇഫ്താർ രുചി, തയാറാക്കാം മലബാർ സ്പെഷൽ ഇറച്ചി പത്തിരി‌!

Silpa B. Raj

irach path

ഇറച്ചി പത്തിരി

1.ബീഫ് – അരക്കിലോ

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം,പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

5.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

‌പെരുംജീരകം പൊടി – അര ചെറിയ സ്പൂൺ

6.മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പത്തിരിക്ക്

7.ഗോതമ്പുപൊടി – അരക്കപ്പ്

മൈദ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

8.വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്

9.മുട്ട – 1-2, അടിച്ചത്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഏലയ്ക്കപൊടി – കാൽ ചെറിയ സ്പൂൺ

10.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ബീഫ് കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു കൈകൊണ്ടു പിച്ചിവയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ഇറച്ചി ചേർക്കുക.

∙നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം വറ്റി വരുമ്പോൾ മല്ലിയില ചേർത്തിളക്കി വാങ്ങണം. ഇതാണു ഫില്ലിങ്.

∙ഒരു പാത്രത്തിൽ ഏഴാമത്തെ ചേരുവ യോജിപ്പിച്ച് പാകത്തിനു വെള്ളം ഒഴിച്ചു കുഴച്ച് മയമുള്ള മാവു തയാറാക്കുക.

∙ഇത് ചെറിയ ഉരുളകളാക്കി പൂരിയെക്കാൽ അൽപം വലുപ്പത്തിൽ പരത്തിയെടുക്കണം.

∙ഒരു പത്തിരിയിൽ തയാറാക്കിയ ഫില്ലിങ് വച്ചു മറ്റൊരു പത്തിരികൊണ്ടു മൂടി അരികുകൾ പിരിച്ച് ഒട്ടിച്ചെടുക്കണം.

∙ഇത് 9–ാമത്തെ ചേരുവ യോജിപ്പിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes