Friday 08 October 2021 01:06 PM IST : By സ്വന്തം ലേഖകൻ

വളരെ എളുപ്പത്തിൽ ജിലേബി വീട്ടിലുണ്ടാക്കാം; ഈസി റെസിപ്പി

_BCD1820_1 പാചകക്കുറിപ്പുകൾക്കു കടപ്പാട്: മിസ്സിസ്സ് കെ. എം. മാത്യു, തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സരുൺ മാത്യു

1. ഉഴുന്നുപരിപ്പ് – ഒരു കപ്പ്

പച്ചരി – ഒരു വലിയ സ്പൂൺ

2. പഞ്ചസാര – മൂന്നു കപ്പ്

വെള്ളം – ഒന്നരക്കപ്പ്

3. ജിലേബി കളർ – കാൽ ചെറിയ സ്പൂൺ

റോസ് എസ്സൻസ് – കാൽ ചെറിയ സ്പൂൺ

4. നെയ്യ് – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഉഴുന്നുപരിപ്പും പച്ചരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം മയത്തിൽ അരച്ചു വയ്ക്കുക. 

∙ രണ്ടാമത്തെ ചേരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി തിളപ്പിച്ച് ഒരു നൂൽ പാനിയാക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഇളംചൂടോടെ വയ്ക്കണം.

∙ അരച്ചു വച്ചിരിക്കുന്ന മാവ് ഒരു ബട്ടൺ ഹോൾ തയ്ച്ച തുണിയിൽ അൽപാൽപം വീതം നിറയ്ക്കുക. 

∙ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി മാവ് ജിലേബി ആകൃതിയിൽ നെയ്യിലേക്കു പിഴിയണം.

∙ പാകത്തിനു മൂപ്പിച്ചു കോരി, ഇളംചൂടുള്ള പഞ്ചസാര സിറപ്പിലിടുക.

∙ പിന്നീട് കോരിയെടുത്തു പാത്രത്തിലാക്കി വയ്ക്കാം. 

Tags:
  • Pachakam