1. അപ്പംപൊടി – മൂന്നു കപ്പ്
2. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് (രണ്ടരക്കപ്പ് തേങ്ങാപ്പാൽ)
3. തേങ്ങാവെള്ളം – അരക്കപ്പ്
4. കള്ള് – കാൽ കപ്പ്
5. തരിയുള്ള അരിപ്പൊടി – നാലു ചെറിയ സ്പൂൺ
വെള്ളം – ഒരു കപ്പ്
6. പഞ്ചസാര – നാലു ചെറിയ സ്പൂൺ
7. ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ അപ്പംപൊടി വലിയൊരു പാത്രത്തിലാക്കി തേങ്ങാപ്പാൽ അൽപം വീതം ചേർത്തു നന്നായി തേച്ചു കുഴയ്ക്കണം.
∙ ഇതിലേക്കു തേങ്ങാവെള്ളം ചേർത്തു വീണ്ടും നന്നായി കുഴയ്ക്കണം.
∙ ഇതിലേക്കു കള്ളും ചേർത്തു നന്നായി കുഴയ്ക്കുക.
∙ തരിയുള്ള അരിപ്പൊടി വെള്ളം ചേർത്തു കലക്കി അടുപ്പത്തു വച്ചു കുറുക്കി വാങ്ങുക.
∙ ഇതു ചെറുചൂടോടെ മാവിലേക്കു മെല്ലേ ചേർത്തു കലക്കണം. അധികം ബലം പ്രയോഗിക്കരുത്. പഞ്ചസാരയും ചേർത്തിളക്കി ഏഴേ എട്ടോ മണിക്കൂർ വയ്ക്കുക.
∙ മാവ് പൊങ്ങിയാലുടൻ പാകത്തിനുപ്പും ചേർത്തു കലക്കി വയ്ക്കണം. പിന്നീട് ചൂടായ അപ്പച്ചട്ടിയിൽ മാവ് കോരിയൊഴിച്ച് അപ്പം ചുട്ടെടുക്കാം.