Saturday 26 March 2022 03:30 PM IST : By സ്വന്തം ലേഖകൻ

വിരുന്നുകാർക്കു നൽകാം സ്പെഷ്യൽ കാശ്മീരി പുലാവ്, വെറൈറ്റി റെസിപ്പി!

Untitled

കാശ്മീരി പുലാവ്

1.ബസ്മതി അരി – മൂന്നു കപ്പ്

2.വെള്ളം – 15 കപ്പ്/മൂന്നു ലീറ്റർ

ആട്ടിൻകാൽ – ആറു വലുത്

വഴനയില – അഞ്ച്

കറുത്ത ഏലയ്ക്ക – 15

പെരുംജീരകം – രണ്ടര വലിയ സ്പൂൺ

കറുവാപ്പട്ട – രണ്ടിഞ്ചു വലുപ്പമുള്ള നാലു കഷണം

ഉപ്പ് – പാകത്തിന്

3.സവാള കനം കുറച്ച് അരിഞ്ഞതു ബ്രൺ നിറത്തിൽ വറുത്തത് – ഒന്നരക്കപ്പ്

4.സാജീരകം – മുക്കാൽ വലി സ്പൂൺ

പച്ച ഏലയ്ക്ക – എട്ട്

5.നെയ്യ് – അരക്കപ്പ്

6.കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് – അലങ്കരിക്കാൻ ആവശ്യമെങ്കിൽ

പാകം ചെയ്യുന്ന വിധം

∙അരി കഴുകി വയ്ക്കുക.

∙കുഴിവുള്ള പാനിൽ രണ്ടാമത്തെ ചേരുവ ചേർത്തു 15–18 മിനിറ്റ് മൂടി വച്ചു തിളപ്പിക്കുക. ഇതിൽ സവാള വറുത്തതു ചേർത്തു 15 മിനിറ്റു കൂടി തിളപ്പിക്കുക.

∙ചൂടാറുമ്പോൾ ഒരു മസ്‌ലിൻ തുണിയിലൂടെ സ്‌റ്റോക്ക് അരിച്ചെടുക്കുക. ഇത് ഏഴു കപ്പ് ഉണ്ടാകും. ഏഴു കപ്പില്‍ കുറവാണെങ്കിൽ കൂടുതൽ വെള്ളം ചേർത്ത് ഏഴ് കപ്പ് ആക്കാം. എല്ലും മസാലകളും നീക്കം ചെയ്യുക.

∙അരിച്ചെടുത്ത സ്‌റ്റോക്ക് കുഴിവുള്ള പാനിലാക്കി തിളയ്ക്കുമ്പോൾ അരിയും നാലാമത്തെ ചേരുവയും ചേർക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വച്ച് അരി മുക്കാൽ വേവാകും വരെ വേവിക്കുക.

∙ഒരു പാനിൽ നെയ്യ് ചൂടാക്കി അരി മിശ്രിതത്തിൽ‌ ചേർത്തു യോജിപ്പിക്കുക. പാൻ മൂടി വച്ചു ചെറുതീയിൽ അരി പാകമാകും വരെ വേവിക്കുക.

∙ആവശ്യമാണെങ്കിൽ കുങ്കുമപ്പൂവും പലതരം ഡ്രൈഫ്രൂട്ട്സും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes