Monday 27 January 2025 04:16 PM IST : By സ്വന്തം ലേഖകൻ

ബീഫ് ഫ്രൈ ഒരിക്കലെങ്കിലും ഇങ്ങനെ തയാറാക്കി നോക്കണം, കലക്കൻ സ്വാദാണ്!

beef

ബീഫ് ഫ്രൈ

1.ബീഫ് – ഒരു കിലോ

2.ചുവന്നുള്ളി – കാല്‍ കപ്പ്

വെളുത്തുള്ളി – 15 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ചമുളക് – നാല്

3.കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

മുളകുപൊടി – അര വലിയ സ്പൂൺ

ഗരംമസാലപൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

5.പെരുംജീരകം – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – ആറ്

കറിവേപ്പില – രണ്ടു തണ്ട്

6.ഉപ്പ് – പാകത്തിന്

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

ഗരംമസാലപൊടി – അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം.

∙പ്രഷർ കുക്കറിൽ ബീഫും ചതച്ച മിശ്രിതത്തിന്റെ പകുതിയും മൂന്നാമത്തെ ചേരുവയും ചേർത്തു വേവിക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙ആറാമത്തം ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫും ചേർത്തിളക്കി വരട്ടി വാങ്ങാം.

∙കറിവേപ്പില വിതറി വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes