Saturday 21 March 2020 04:01 PM IST : By വനിത പാചകം

മുട്ട സാൻവിച്ച്, ലെയേർഡ് ചട്നി സാൻവിച്ച്; കുഞ്ഞുങ്ങൾക്കായി രണ്ടു ഇഷ്ടവിഭവങ്ങൾ!

sandwithsswq

മുട്ട സാൻവിച്ച്

1. മുട്ട – നാല്, പുഴുങ്ങിയത്

2. സാലഡ് വെള്ളരിക്ക പൊടിയായി അരിഞ്ഞത് – അരക്കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മയണീസ് – നാലു വലിയ സ്പൂൺ

കുരുമുളകുപൊടി – പാകത്തിന്

കടുകുപൊടി – മുക്കാൽ െചറിയ സ്പൂൺ

3. റൊട്ടി – ആറു സ്ലൈസ്

പാകം െചയ്യുന്ന വിധം

∙ മുട്ട പുഴുങ്ങിയതു പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ േചര്‍ത്തു നന്നായി യോജി പ്പിക്കണം.

∙ ഓരോ സ്ലൈസ് റൊട്ടിയിലും മുട്ടമിശ്രിതം നിരത്തി അടു ത്ത സ്ലൈസ് മൂടുക.

∙ ത്രികോണാകൃതിയിൽ മുറിച്ചു വിളമ്പണം.

Mutta-sandwich

ലെയേർഡ് ചട്നി സാൻവിച്ച്

മല്ലിചട്നിക്ക്

1. മല്ലിയില – അരക്കപ്പ്, കഴുകി ഉണക്കിയത്

പുതിനയില – അരക്കപ്പ്, കഴുകി ഉണക്കിയത്

വെളുത്തുള്ളി – മൂന്ന് അല്ലി

ഇഞ്ചി – ഒരു കഷണം

പച്ചമുളക് – ഒന്ന്

നാരങ്ങാനീര് – രണ്ടു െചറിയ സ്പൂൺ

പഞ്ചസാര – ഒരു െചറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

തക്കാളി ചട്നിക്ക്

2. പഴുത്ത തക്കാളി – അരക്കിലോ,

3. കടുക് – രണ്ടു െചറിയ സ്പൂൺ

ഉലുവ – ഒരു െചറിയ സ്പൂൺ

ജീരകം – രണ്ടു ചെറിയ സ്പൂൺ

4. കശ്മീരി മുളക് – 25

5. വിനാഗിരി – അരക്കപ്പ്

6. എണ്ണ – കാൽ കപ്പ്

7. ഇഞ്ചിയും െവളുത്തുള്ളിയും അരച്ചത് – ഓരോ വലിയ സ്പൂൺ

8. പഞ്ചസാര – മുക്കാൽ കപ്പ്

ഉപ്പ് – പാകത്തിന്

9. റൊട്ടി, െവണ്ണ – ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചു മല്ലിയില ചട്നി തയാറാക്കുക.

∙ തക്കാളി പൊടിയായ അരിഞ്ഞു വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്ക ണം. കശ്മീരി മുളക് അല്പം വിനാഗിരി ചേർത്തു മയത്തി ൽ അരയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി പൊടിച്ച മിശ്രിതവും മുളക് അരച്ചതും ഇഞ്ചി–െവളുത്തുള്ളി അരച്ചതും േചർത്തു ന ന്നായി വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ തക്കാളി അരിഞ്ഞതും പഞ്ചസാര യും ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേർത്തിളക്കി െചറുതീയിൽ വേവിച്ചു വാങ്ങുക. ചൂടാറിയശേഷം മിക്സിയിൽ അരയ്ക്കുക. ഇതാണ് ടുമാറ്റോ ചട്നി.

∙ ഒരു സ്ലൈസ് റൊട്ടിയിൽ അല്പം വെണ്ണ പുരട്ടി ഇതിൽ മല്ലിയില ചട്നി പുരട്ടുക. ഇതിനു മുകളിൽ മറ്റൊരു സ്ലൈസ് വച്ച് അതിൽ തക്കാളി ചട്നി പുരട്ടുക. അടുത്ത ൈസ്ലസ് റൊട്ടിയെടുത്ത്, അതിൽ‌ അല്പം വെണ്ണ പുരട്ടി തക്കാളിചട്നിയുടെ മുകളിലേക്കു കമഴ്ത്തി വച്ചശേഷം കോണോടുകോൺ മുറിക്കുക.

∙ മുഴുവൻ റൊട്ടിയും ഇങ്ങനെ തയാറാക്കി, നനവുള്ള തു ണി കൊണ്ടു പൊതിഞ്ഞുവയ്ക്കുക. വിളമ്പുന്നതിനു തൊട്ടുമുമ്പ് പുറത്തെടുത്തു രണ്ടു ലെയറും കാണത്തക്ക വിധം വയ്ക്കുക.

∙ ബാക്കിയുള്ള തക്കാളിചട്നി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Layered-chutney-sandwich
Tags:
  • Pachakam