Friday 07 August 2020 12:26 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

അറേബ്യൻ സ്വീറ്റായ കുനാഫ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം; റെസിപ്പി ഇതാ

kunafa3 ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1. വെണ്ണ – രണ്ടു വലിയ സ്പൂൺ

2. റോസ്റ്റഡ് വെർമിസെല്ലി  കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്

3.  പഞ്ചസാര – മൂന്നു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

വെള്ളം – രണ്ടു കപ്പ്

4. ക്രീം – ഒരു കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

നെയ്യ് – അര ചെറിയ സ്പൂൺ

5. പാൽ – മൂന്നു കപ്പ്

കസ്റ്റേർഡ് പൗഡർ – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – നാലു വലിയ സ്പൂൺ

6. നെയ്യിൽ വറുത്ത വെർമിസെല്ലി – അരക്കപ്പ്

7. ബദാം നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പു നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

8. പിസ്ത നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

കറുത്ത ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ

9. തേങ്ങ അവ്നില്‍ വച്ചു വെള്ളം വലിയിച്ചത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പാനിൽ വെണ്ണ ചൂടാക്കി  വെർമിസെല്ലി ചെറുതീയിൽ മൂന്നു മിനിറ്റ് ഇളക്കുക. 

∙ ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ അ ഞ്ചു മിനിറ്റ് അടച്ചുവച്ചു വേവിക്കുക. കുറുകി വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു ചൂടു പോകാതെ അടച്ചു വ യ്ക്കണം. 

∙ ചുവടു കട്ടിയുള്ള പാത്രത്തിൽ അഞ്ചാമത്തെ ചേരുവ ചേ ര്‍ത്തിളക്കി ചെറുതീയിൽ വച്ചു കട്ട കെട്ടാതെ കുറുക്കി മാറ്റി വയ്ക്കുക. 

∙ ഒരു കേക്ക് ടിന്നിൽ വെണ്ണ പുരട്ടി വേവിച്ചുവച്ച വെർമിസെല്ലി ഒരേ കനത്തിൽ നിരത്തുക. ഇതിനു മുകളിൽ നെയ്യിൽ വ റുത്ത വെർമിസെല്ലിയുടെ പകുതി ഒരേപോലെ വിതറണം.

∙ മുകളിൽ ബദാമും കശുവണ്ടിപ്പരിപ്പും വിതറിയ ശേഷം ഇതി നു മുകളിൽ കസ്റ്റേർഡ് മിശ്രിതം ഒഴിക്കുക. സ്പൂൺകൊ ണ്ട് എല്ലായിടത്തും ഒരേ പോലെ നിരത്തി, മുകളില്‍ പിസ്ത യും ഉണക്കമുന്തിരിയും വിതറണം.

∙ മുകളിലായി നെയ്യിൽ വറുത്ത വെർമിസെല്ലിയുടെ ബാക്കി നിരത്തി തേങ്ങ വിതറി അലങ്കരിക്കുക.

∙ രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച ശേഷം ചതുരക്കഷണങ്ങ ളായി മുറിച്ചു വിളമ്പാം.

Tags:
  • Desserts
  • Pachakam