Monday 17 May 2021 01:07 PM IST : By Vanitha Pachakam

വ്യത്യസ്തവും രുചികരവുമായ ടിൻഡ് ലിച്ചി പുഡിങ്, ഈസി റെസിപ്പി!

lichi

ടിൻഡ് ലിച്ചി പുഡിങ്

1. ലിച്ചി - ഒരു ടിൻ

2. പൈനാപ്പിൾ ജെല്ലി - ഒരു പായ്ക്കറ്റ്

3. അമുൽ ഫ്രെഷ് ക്രീം - 200 മില്ലി

കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ

ടോപ്പിങ്ങിന്

4. പഞ്ചസാര - ഒന്നേകാൽ വലിയ സ്പൂൺ

5.കശുവണ്ടി നുറുക്ക് - ഒന്നേകാൽ വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ജെല്ലി, ലിച്ചി ടിന്നിലുള്ള ജ്യൂസിൽ കുതിർക്കുക.

∙ പിന്നീട് ചൂടാക്കി, ജെല്ലി അലിയിച്ച ശേഷം ചൂടാറാൻ വയ്ക്കുക.

∙ ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും ക്രീമും ചേർത്തു നന്നായി അടിക്കുക.

∙ ഒരു പുഡിങ് ബൗളിൽ ലിച്ചി കഷണങ്ങൾ നിരത്തി, അതിനു മുകളിൽ തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച ശേഷം ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙ പഞ്ചസാര അടുപ്പിൽ വച്ചു ചൂടാക്കി, കശുവണ്ടി നുറുക്കു ചേർത്തു പഞ്ചസാര അലിഞ്ഞു കാരമലൈസ് ചെയ്യും വരെ ചൂടാക്കുക.

∙ ഇതു മയം പുരട്ടിയ ടിന്നിൽ ഒഴിക്കുക.

∙ ചൂടാറിയ ശേഷം തരുതരുപ്പായി പൊടിച്ച് പുഡിങ്ങിനു മുകളിൽ വിതറുക.

Tags:
  • Desserts
  • Pachakam