Wednesday 14 August 2019 06:44 PM IST : By ബീന മാത്യു

‘മാക്രോണി ബേക്കൺ ബേക്ക്’; വായിൽ കൊള്ളാത്ത പേരാണെങ്കിലും സംഗതി സൂപ്പറാണ്!

_REE5553

കുഞ്ഞുങ്ങളുടെ സ്നാക്ക്സ് ബോക്സ് നിറയ്ക്കാൻ പറ്റുന്ന ടേസ്റ്റി വിഭവമാണിത്. വായിൽ കൊള്ളാത്ത പേരാണെങ്കിലും ‘മാക്രോണി ബേക്കൺ ബേക്ക്’ സൂപ്പറാണ്! റെസിപ്പി ഇതാ... 

1. മൈദ – ഒന്നര വലിയ സ്പൂൺ

2. വെണ്ണ – രണ്ടു വലിയ സ്പൂൺ

3. പാൽ – ഒന്നേമുക്കാൽ കപ്പ്

4. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

5. മാക്രോണി വേവിച്ചത് – ഒരു കപ്പ്

ബേക്കൺ പൊടിയായി അരിഞ്ഞതു വഴറ്റിയത് – അരക്കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ പാൻ അടുപ്പത്തു വച്ചു ചൂടാകുമ്പോൾ മൈദ ചേർത്തിളക്കുക. മൈദയുടെ പച്ചമണം മാറുമ്പോൾ വെണ്ണ ചേർത്തിളക്കണം.

∙ ഇതിലേക്കു പാൽ‌ ചേർത്തു കട്ട കെട്ടാതെ ഇളക്കിയ ശേ ഷം ചീസ് ഗ്രേറ്റ് ചെയ്തതും കുരുമുളകുപൊടിയും ചേർത്തിളക്കുക.

∙ കുറുകി വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി വയ്ക്കണം.

∙ ആവശ്യമെങ്കിൽ ഉപ്പു ചേർക്കുക.

∙ ഈ മിശ്രിതം ബേക്കിങ് ഡിഷിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്തെടുക്കുക. 

∙ ബ്രൗൺ നിറമാകുന്നതാണു പാകം. 

∙ ബേക്കിങ് ട്രേയ്ക്കു പകരം മഫിൻ പാനുകളിൽ ഒഴിച്ച് മ ഫിൻ ആയും ബേക്ക് ചെയ്തെടുക്കാം.

Tags:
  • Easy Recipes
  • Pachakam