Thursday 01 February 2024 04:55 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കൊപ്പം കഴിക്കാൻ അപാര രുചിയിൽ പെപ്പർ പനീർ, ഈസി റെസിപ്പി!

paneer pepper

പെപ്പർ പനീർ

1.പനീർ – 200 ഗ്രാം

2.കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

ഫ്രെഷ് ക്രീം – ഒരു വലിയ സ്പൂൺ‌

കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

മല്ലിയില, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഏലയ്ക്കപ്പൊടി – കാൽ ചെറിയ സ്പൂൺ

കോൺഫ്ലോര്‍ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – ഒരു വലിയ സ്പൂൺ

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്, കുതിർത്തത്

5.വെണ്ണ – രണ്ടു വലിയ സ്പൂൺ

6.പഞ്ചസാര – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാൽ – ഒരു കപ്പ്

7.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പനീർ ചതുരക്കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പനിർ ചേർത്തിളക്കി അര മണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ വാങ്ങി ചൂടാറുമ്പോൾ നന്നായി അരച്ചു വയ്ക്കുക.

∙പാനിൽ വെണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ബ്രൗൺ നിറത്തിൽ വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ അരച്ചു വച്ച സവാള മിശ്രിതവും ബാക്കി വന്ന തൈരു മിശ്രിതവും ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവയും ചേർത്തിളക്കി തിളപ്പിക്കുക.

∙വറുത്തു വച്ചിരിക്കുന്ന പനീർ കഷണങ്ങളും ചേർത്തു കുറുകി വരുമ്പോൾ മല്ലിയില അരിഞ്ഞതും ചേർ‌ത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes