Saturday 28 March 2020 05:46 PM IST

രുചികരമായ മൾഡ് കോക്ക്ടെയ്‌ൽ; സൂപ്പർ ഡ്രിങ്ക് വീട്ടിൽ തയാറാക്കാം...

Merly M. Eldho

Chief Sub Editor

winegvvg ഫോട്ടോ : സരുൺ മാത്യു

1. ബ്രൗൺഷുഗർ – 400 ഗ്രാം

തക്കോലം – ഒന്ന്

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഗ്രാമ്പൂ – നാല്

വെള്ളം – 150 മില്ലി

2. നാരങ്ങ – ഒന്ന്, സ്ലൈസ് ചെയ്തത്

ഓറഞ്ച് – രണ്ട്, സ്ലൈസ് ചെയ്തത്

ക്വാൺട്രോ (ഓറഞ്ച് ഫ്ളേവറുള്ള ഒരു ലിക്യൂർ) – 150 മില്ലി

ലൈറ്റ് റെഡ് വൈൻ – 700 മില്ലി

3. ഓറഞ്ചുതൊലി, തക്കോലം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിക്കുക. നന്നായി തിളച്ച ശേഷം രണ്ടു മിനിറ്റ് ചെറുതീയിൽ വച്ചു വാങ്ങുക.

∙ ഇതൊരു വലിയ ജഗ്ഗിലാക്കി ചൂടാറാൻ വയ്ക്കണം.

∙ ചൂടാറിയ ശേഷം നാരങ്ങയും ഓറഞ്ചും ക്വാൺട്രോയുംവൈനും ചേർത്തു നന്നായി ഇളക്കി അടച്ചു വയ്ക്കുക. ഫ്രിജിൽ വച്ചു രണ്ടു മണിക്കൂറെങ്കിലും തണുപ്പിക്കണം. ഒരു രാത്രി മുഴുവൻ ഫ്രിജിൽ വച്ചാൽ ഏറെ നന്ന്.

∙ ഐസ് ചേർത്തു വിളമ്പാം. ഗ്ലാസിൽ ഓറഞ്ചുതൊലി മുറിച്ചതും തക്കോലവും ഇട്ട് അലങ്കരിക്കാം.

∙ ഇതു മെല്ലേ ചൂടാക്കിയും വിളമ്പാവുന്നതാണ്.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : സരുൺ മാത്യു

Tags:
  • Pachakam