Tuesday 13 April 2021 03:41 PM IST : By സ്വന്തം ലേഖകൻ

ചൂട് ചോറിനൊപ്പം മധുരിക്കും മാമ്പഴക്കൂട്ടാൻ; നൊസ്റ്റാൾജിക് രുചിയിൽ

_BCD8906 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കു കടപ്പാട്: ജയശ്രീ മുരളീധരൻ, ചെറുതുരുത്തി, ഷൊർണൂർ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. എസ്. സീനിയർ സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

മാമ്പഴക്കൂട്ടാൻ

1. ചെറിയ മാമ്പഴം – നാല്–അഞ്ച്

2. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. ശർക്കര പൊടിച്ചത് – ആവശ്യമെങ്കിൽ

4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

പുളിയുള്ള തൈര് – മുക്കാൽ കപ്പ്

പച്ചമുളക് – നാല്

5. വെളിച്ചെണ്ണ – പാകത്തിന്

6. കടുക് – അര ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

വറ്റൽമുളക് – രണ്ട്–മൂന്ന്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ മാമ്പഴം രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. മാമ്പഴത്തിന്റെ മധുരം അനുസരിച്ച് ആവശ്യമെങ്കിൽ ശർക്കര പൊ ടിച്ചതു ചേര്‍ത്തു മധുരം ക്രമീകരിക്കാം.

∙ നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വേവിച്ച മാമ്പഴത്തിൽ ചേർത്തു യോജിപ്പിക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേര്‍ത്തു വിളമ്പാം.

Tags:
  • Pachakam