Friday 26 July 2019 04:01 PM IST

കുഞ്ഞുങ്ങൾക്കായി യമ്മി സാഫ്രൺ മിൽക്ക് കേക്ക്

Merly M. Eldho

Chief Sub Editor

Saffrani-milk-cake ഫോട്ടോ : വിഷ്ണു നാരായണൻ

യമ്മിയായ ഒരു കേക്ക് കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്താലോ? ഇതാ സാഫ്രൺ മിൽക്ക് കേക്കിന്റെ കിടിലൻ റെസിപ്പി. നിങ്ങളും പരീക്ഷിച്ചുനോക്കൂ... 

ചേരുവകൾ 

1. വനില കേക്ക് – അരക്കിലോ

2. പാൽ – ഒരു ലീറ്റർ

ഇവാപ്പറേറ്റഡ് മിൽക്ക് – 280 മില്ലി

പഞ്ചസാര – അര–മുക്കാൽ കപ്പ്

3. കുങ്കുമപ്പൂവ് – അര ചെറിയ സ്പൂൺ നിറച്ച്, ചതച്ചത്

ടോപ്പിങ്ങിന്

4. വിപ്പിങ് ക്രീം – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ വനില കേക്ക് ഒരു പരന്ന പ്ലേറ്റിലാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചുവടുകട്ടിയുള്ള പാനി ലാക്കി തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി 15 മിനിറ്റ് വ യ്ക്കുക.

∙ കുങ്കുമപ്പൂവ് നല്ല ചൂടുള്ള അര ചെറിയ സ്പൂൺ വെള്ളത്തി ൽ കുതിർത്തു വയ്ക്കണം. കുങ്കുമപ്പൂവിന്റെ നിറം വെള്ളത്തിലേക്ക് ഇറങ്ങണം.

∙ വിപ്പിങ് ക്രീം നന്നായി അടിച്ച് അതിലേക്ക് കുങ്കുമപ്പൂവു കല ക്കിയ വെള്ളം അൽപം ചേർത്തടിക്കുക. ബാക്കി വെള്ളം പാൽ മിശ്രിതത്തിലും ചേർക്കണം.

∙ കേക്കിനു മുകളിലേക്കു വിപ്പിങ് ക്രീം നിരത്തിയ ശേഷം വി ളമ്പാൻ പാകത്തിനുള്ള സ്ലൈസുകളായി മുറിക്കണം.

∙ ഓരോ സ്ലൈസും വിളമ്പാനുള്ള പാത്രത്തിലാക്കി, അതിനു മുകളിൽ പാൽ മിശ്രിതം ഒഴിക്കുക.

∙ ഇവാപ്പറേറ്റഡ് മിൽക്കിനു പകരം പാൽ നന്നായി തിളപ്പിച്ചു വറ്റിച്ചതും ഉപയോഗിക്കാം.

Tags:
  • Desserts
  • Pachakam