Monday 24 December 2018 04:59 PM IST : By അമ്മു മാത്യു

ക്രിസ്മസ് രുചികരമാക്കാൻ മിൻസ് മീറ്റ് റൈസ്

christmas-treat1 ഫോട്ടോ : സരുൺ മാത്യു

1. അരി – ഒരു കപ്പ്

2. എണ്ണ – പാകത്തിന്

3. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

4. പച്ച, ചുവപ്പ് കാപ്സിക്കം അരിഞ്ഞത് – കാൽ കപ്പ് വീതം

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

5. സോയാസോസ് – ഒരു വലിയ സ്പൂൺ

6. മിൻസ്ഡ് മീറ്റ് – അരക്കിലോ 

7. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

ചിക്കൻ സൂപ്പ് – അര-ഒരു കപ്പ്

8. സവാള വറുത്തത്, കശുവണ്ടി വറുത്തത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ അരി വേവിച്ചൂറ്റി വയ്ക്കണം. (ആവശ്യമെങ്കിൽ ഇതിൽ പീ സ്, മഷ്റൂം എന്നിവ ചേർത്തു പുലാവ് പോലെയാക്കാം.)

∙ ഇതു വിളമ്പാനുള്ള പാത്രത്തിൽ നിരത്തുക.

∙ എണ്ണ ചൂടാക്കി സവാള വറുത്തു ബ്രൗൺ നിറമാകുമ്പോ ൾ നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഇതു പാത്രത്തിന്റെ വശങ്ങളിലേക്കു നീക്കി വച്ച ശേഷം സോയാസോസ് ചേർത്തിളക്കി കരിഞ്ഞു തുടങ്ങുമ്പോൾ പച്ചക്കറികൾ നീക്കിയിട്ടു വീണ്ടു വഴറ്റണം.

∙ മിൻസ്ഡ് മീറ്റും ചേർത്തു വഴറ്റി നന്നായി മൊരിഞ്ഞു വരുമ്പോൾ കോൺഫ്ളോർ സൂപ്പിൽ കലക്കിയതു ചേർത്തിളക്കുക.

∙ ഇതു നന്നായി കുറുകി വരുമ്പോൾ വാങ്ങി ചോറിനു മുക ളിൽ നിരത്തി എട്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.