Saturday 25 May 2019 05:03 PM IST : By അമ്മു മാത്യു

ചൂടിൽ തണുപ്പേകാൻ മോക്കാ മിൽക്ക് ഷെയ്ക്ക്!

mokka-milk-shake332

1. പാൽ – മുക്കാൽ കപ്പ്

ക്രീം – കാൽ കപ്പ്

ബ്രൗൺഷുഗർ – ഒരു വലിയ സ്പൂൺ

2. കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ

ഇൻസ്റ്റന്റ് കോഫി പൗഡർ – ഒരു വലിയ സ്പൂൺ

3. ഐസ് ക്യൂബ് – ആറ്

4. വിപ്പ്ഡ് ക്രീം – അലങ്കരിക്കാൻ

5. ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ന ന്നായി അടിക്കുക.

∙ കൊക്കോ പൗഡറും കാപ്പിപ്പൊടിയും യോജിപ്പിച്ച്, ചെറുചൂടുവെള്ളത്തിൽ ചേർത്തിളക്കി അലിയിച്ചു ചൂടാറാൻ വയ്ക്കണം.

∙ ഒന്നാമത്തെ ചേരുവ അടിച്ചതിൽ കൊക്കോ–കോഫി മിശ്രിതം േചർത്തിളക്കി ഐസും ചേർത്തു വീണ്ടും നന്നായി അടിക്കണം.

∙ വിളമ്പാനുള്ള ഗ്ലാസുകളിൽ ഒഴിച്ച്, മുകളിൽ ക്രീം വച്ച്, ഗ്രേറ്റഡ‍് ചോക്‌ലെറ്റ് വിതറി അലങ്കരിച്ചു വിളമ്പാം.