Wednesday 27 April 2022 03:13 PM IST

മൂന്നേ മൂന്നു വിസിൽ സ്‌റ്റ്യൂ റെഡി, തയാറാക്കാം ആട്ടിറച്ചി കുക്കർ സ്‌റ്റ്യൂ!

Merly M. Eldho

Chief Sub Editor

mutton stew

ആട്ടിറച്ചി കുക്കർ സ്‌റ്റ്യൂ

1.ആട്ടിറച്ചി – അരക്കിലോ

2.കുരുമുളകു – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ, ഏലയ്ക്ക – മൂന്നു വീതം

പെരുംജീരകം – അര ചെറിയ സ്പൂൺ

3.കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

ബീൻസ് ചരിച്ച് അരിഞ്ഞത് – അരക്കപ്പ്

ഉരുളക്കിഴങ്ങ് – ഒരു വലുത്

സവാള – രണ്ടു വലുത്,. ചതുരക്കഷണങ്ങളാക്കിയത്

പച്ചമുളക് – മൂന്ന്, രണ്ടായി പിളർന്നത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെള്ളം – മുക്കാൽ കപ്പ്

വിനാഗിരി – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.കട്ടിത്തേങ്ങാപ്പാൽ – മുക്കാൽ കപ്പ്

5.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ആട്ടിറച്ചി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കണം.

∙രണ്ടാമത്തെ ചേരുവ ചതച്ചെടുക്കണം.

∙കുക്കറിൽ ആട്ടിറച്ചിയും ചതച്ച മസാലയും മൂന്നാമത്തെ ചേരുവയും ചേർത്ത് അടച്ചു വച്ചു വേവിക്കണം. ഒരു വിസിൽ വരുമ്പോൾ ചെറുതീയിലാക്കി വീണ്ടും രണ്ടു വിസിൽ വരുമ്പോൾ തീ അണയ്ക്കുക.

∙ആവി പോയ ശേഷം തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്തു വീണ്ടും അടുപ്പത്തു വച്ചു തിള വന്നു തുടങ്ങുമ്പോൾ വാങ്ങി വിളമ്പാം.

Tags:
  • Easy Recipes
  • Breakfast Recipes
  • Pachakam