Tuesday 19 October 2021 04:06 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു നൽകാം ആരോഗ്യം പകരും ഓട്സ് പൈനാപ്പിൾ ബോൾ!

oatsballs

ഓട്സ് പൈനാപ്പിൾ ബോൾ

1.ഓട്സ് – ഒരു കപ്പ്

2.പഞ്ചസാര – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

3.പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

4.റവ – മുക്കാൽ കപ്പ്

കശുവണ്ടി പരിപ്പ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

തേങ്ങ – അര മുറി, ചുരണ്ടിയത്

പാകം ചെയ്യുന്ന വിധം

∙ഓട്സ് നന്നായി വറുത്തു പൊടിച്ചു വയ്ക്കുക.

∙പഞ്ചസാര വെള്ളം ചേർത്ത് അടുപ്പത്തു വച്ചു തിളപ്പിച്ച് പഞ്ചസാര അലിയുമ്പോൾ പൈനാപ്പിൾ ചേര്ാ‍ത്തു വേവിക്കുക.

∙പഞ്ചസാര ഒരു നൂൽ പരുവമാകുമ്പോൾ വറുത്തു പൊടിച്ച ഓട്സ്, റവ, കശുവണ്ടിപ്പരിപ്പ് അരിഞ്ഞത്, തേങ്ങ ചുരണ്ടിയത് എന്നിവ ചേർത്തിളക്കി വാങ്ങുക.

∙അൽപം ചൂടാറിയശേഷം നെല്ലിക്കാ വലുപ്പമുള്ള ഉരുളകളാക്കുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts