Tuesday 06 September 2022 04:51 PM IST : By സ്വന്തം ലേഖകൻ

കൊതിയൂറും അടപ്രഥമനും പാല്‍പ്പായസവും വിളമ്പാം; ഓണം സ്‌പെഷൽ റെസിപ്പികൾ

Adaprathaman-Palpayasam തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്- റെജിമോന്‍ പി. എസ്. കിച്ചണ്‍ എക്സിക്യൂട്ടീവ് ക്രൗണ്‍ പ്ലാസ, കൊച്ചി.

അടപ്രഥമന്‍

1. തേങ്ങ – അഞ്ച്

2. അട – ഒരു കിലോ

3. ശര്‍ക്കര – രണ്ടു കിലോ

4. ചൗവ്വരി – 100 ഗ്രാം

5. നെയ്യ് – അരക്കിലോ

6. ഏലയ്ക്ക – 25 ഗ്രാം, പൊടിച്ചത്

ജീരകം – 100 ഗ്രാം, പൊടിച്ചത്

7. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം

ഉണക്കമുന്തിരി – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നാംപാലും രണ്ടാംപാലും മൂന്നാംപാലും എടുത്തു വയ്ക്കണം.

∙ അട വേവിച്ചു വയ്ക്കണം.

∙ ശര്‍ക്കര ഉരുക്കിയതില്‍ അട ചേര്‍ത്തു വഴറ്റണം. ഇതിലേക്കു ചൗവരിയും ചേര്‍ത്തു  നെയ്യൊഴിച്ചു നന്നായി വഴറ്റിയെടുക്കുക.

∙ മൂന്നാംപാല്‍ ചേര്‍ത്തു വേവിച്ചു കുറുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ക്കണം.

∙ പാകത്തിനു കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക.

∙ ഒന്നാംപാലില്‍ ജീരകംപൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തിളക്കി പായസത്തില്‍ ചേര്‍ക്കാം.

∙ നെയ്യില്‍ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് ഉപയോഗിക്കാം.

പാല്‍പ്പായസം

1. നുറുക്കലരി – 250 ഗ്രാം

2. പാല്‍ – അഞ്ചു ലീറ്റര്‍

വെള്ളം – അഞ്ചു ലീറ്റര്‍

3. പഞ്ചസാര – ഒരു കിലോ

നെയ്യ് – 250 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ നുറുക്കലരി കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ പാല്‍ വെള്ളം ചേര്‍ത്തു തിളപ്പിച്ചു വറ്റിക്കണം.

∙ ഇതിലേക്ക് അരി ചേര്‍ത്തു നിര്‍ത്താതെ ഇളക്കി വേവിക്കുക.

∙ അരി വെന്ത ശേഷം പഞ്ചസാരയും നെയ്യും അൽപാൽപം ചേര്‍ത്തിളക്കുക.

∙ പായസം കുറുകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി മധുരം പാകത്തിനാക്കണം.

Tags:
  • Pachakam