Friday 01 March 2024 03:49 PM IST : By കീർത്തി നായർ

വയറു നിറച്ച് ചോറുണ്ണാന്‍ കുഞ്ഞുള്ളി അച്ചാർ; രസികന്‍ റെസിപ്പി

kunjulli-pickle4556 തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ : കീർത്തി നായർ

1. നല്ലെണ്ണ - രണ്ടു വലിയ സ്പൂൺ 

2. കുഞ്ഞുള്ളി (ചുവന്നുള്ളി) - 250 ഗ്രാം

3. കടുക് - അര ചെറിയ സ്പൂൺ 

ജീരകം - അര ചെറിയ സ്പൂൺ 

4. വറ്റൽമുളക് - ആറ് 

കറിവേപ്പില - രണ്ടു തണ്ട്

കായംപൊടി - കാൽ ചെറിയ സ്പൂൺ

5. മുളകുപൊടി - രണ്ടു വലിയ സ്പൂൺ 

മഞ്ഞൾപ്പൊടി - കാല്‍ വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

6. ‍‌കടുക് – അര ചെറിയ സ്പൂൺ, പൊടിച്ചത്

ഉലുവാപ്പൊടി - കാല്‍ ചെറിയ സ്പൂൺ 

7. ശർക്കര - ഒരു ചെറിയ കഷണം 

8. വാളൻപുളി - ചെറുനാരങ്ങാ വലുപ്പം 

പാകം ചെയ്യുന്ന വിധം 

∙ പാനിൽ നല്ലെണ്ണ ചൂടാക്കി, വൃത്തിയാക്കിയ ചുവന്നുള്ളി ചേർത്തു നന്നായി വഴറ്റി മാറ്റി വയ്ക്കുക.

∙ അതേ എണ്ണയിൽ തന്നെ കടുകും ജീരകവും ചേർത്തു പൊട്ടിക്കണം.

∙ അതിലേക്കു വറ്റൽമുളകും കറിവേപ്പിലയും കായംപൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ വഴറ്റി വച്ചിരിക്കുന്ന ചുവന്നുള്ളിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കൂടി ചേർത്തു ന ന്നായി വഴറ്റുക.

∙ തവി ഉപയോഗിച്ചു ചുവന്നുള്ളി മെല്ലേ ഒന്ന് ഉടച്ച ശേ ഷം അതിലേക്കു കടുകു പൊടിച്ചതും ഉലുവാപ്പൊടിയും ശർക്കരയും ചേർത്തിളക്കണം.

∙ വാളൻപുളി പിഴിഞ്ഞതും ആവശ്യത്തിനുപ്പും ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങി വയ്ക്കുക.

∙ ചൂടാറിയ ശേഷം ചില്ലുകുപ്പിയിലാക്കി സൂക്ഷിക്കാം.

Tags:
  • Pachakam