Friday 05 January 2024 12:02 PM IST : By അമ്മു മാത്യു

ഓറഞ്ച് ജ്യൂസിന്റെ മധുരവുമായി ഓറഞ്ച് ലൈം കേക്ക്; സൂപ്പര്‍ റെസിപ്പി

_BCD1111

1. മൈദ – രണ്ടു കപ്പ്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ 

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

2. പഞ്ചസാര – ഒന്നരക്കപ്പ്

വെണ്ണ – 115 ഗ്രാം

3. മുട്ട – മൂന്ന്

4. കട്ടിമോര് – ഒരു കപ്പ് 

5. നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഓറഞ്ച് ജ്യൂസ് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

ഐസിങ്ങിന്

6. പഞ്ചസാര പൊടിച്ചത് – 150 ഗ്രാം

ഓറഞ്ച് ജ്യൂസ് – രണ്ടു വലിയ സ്പൂൺ

7. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക. 

∙ നല്ല മയം വരുമ്പോൾ മുട്ട ഓരോന്നായി േചർത്തടിക്കണം. ഓരോന്നും ചേർത്ത ശേഷം നന്നായി അടിച്ചു യോജിപ്പിക്കണം.

∙ ഇതിലേക്കു മോരും മൈദ മിശ്രിതവും ഇടവിട്ടു ചേർത്തു മെല്ലേ യോജിപ്പിക്കണം.

∙ നാരങ്ങാത്തൊലി ചുരണ്ടിയതും നാരങ്ങാനീരും ഓറഞ്ച്നീരും യോജിപ്പിച്ചതും ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കണം.

∙ ഇതു പേപ്പറിട്ടു വച്ചിരിക്കുന്ന കേക്ക് പാനിൽ ഒഴിച്ച്, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഐസിങ് തയാറാക്കാൻ പഞ്ചസാര പൊടിച്ചതും ഓറഞ്ച് ജ്യൂസും നന്നായി യോജിപ്പിച്ചു ചൂടാറിയ കേക്കിനു മുകളിൽ ഒഴിക്കണം. 

∙ ഓറഞ്ചുതൊലി ചുരണ്ടിയതു കൊണ്ട് അലങ്കരിക്കാം.

ഫോട്ടോ : ശ്യാം ബാബു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

Tags:
  • Pachakam