ഈസ്റ്ററിനു രുചി കൂട്ടാൻ സ്പെഷ്യല്‍ പാലപ്പവും നാടൻ താറാവുകറിയും. ഇതാ നിങ്ങൾക്കായി ഒരു കിടിലൻ റെസിപ്പി!
പാലപ്പം
1. പൊന്നിയരി – രണ്ടു കപ്പ്
2. തേങ്ങ – ഒന്ന്, ചുരണ്ടിയത്
3. പഞ്ചസാര – മൂന്നര ചെറിയ സ്പൂൺ
യീസ്റ്റ് – കാൽ-അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഇഡ്ഡലി അരി നാലു മണിക്കൂർ കുതിർത്ത ശേഷം തേങ്ങ ചേർത്തു മയത്തിൽ അരച്ചെടുക്കുക.
∙ ഇതിൽ നിന്ന് ഒരു തവി മാവെടുത്ത് കുറുക്കി ചൂടാറിയ ശേ ഷം അരച്ചു വച്ച മാവിൽ നന്നായി അടിച്ചു ചേർക്കണം.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു ദോശമാവിനെക്കാൾ അയവിൽ മാവു തയാറാക്കി പൊങ്ങാൻ വയ്ക്കണം.
∙ മാവു പൊങ്ങിയ ശേഷം അപ്പച്ചട്ടിയിൽ ഓരോ തവി വീതം ഒഴിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കാം.
നാടൻ താറാവുകറി
1. താറാവ് – രണ്ടു കിലോ
2. വെളിച്ചെണ്ണ – പാകത്തിന്
3. കടുക് – അര ചെറിയ സ്പൂൺ
4. ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – അഞ്ച്, ചതച്ചത്
പെരുംജീരകം – ഒരു വലിയ സ്പൂൺ, ചതച്ചത്
5. ഇഞ്ചി – ഒരു വലിയ കഷണം, ചതച്ചത്
വെളുത്തുള്ളി – 25 അല്ലി, ചതച്ചത്
കറിവേപ്പില – പാകത്തിന്
6. സവാള – നാല്, അരിഞ്ഞത്
പച്ചമുളക് – അഞ്ച്, അരിഞ്ഞത്
7. മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – അഞ്ചു ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടര വലിയ സ്പൂൺ
8. തക്കാളി – മൂന്ന്, കഷണങ്ങളാക്കിയത്
9. തേങ്ങ – രണ്ട്
10. ഉപ്പ് – പാകത്തിന്
വിനാഗിരി – പാകത്തിന്
11. ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – രണ്ട്–മൂന്ന്
പാകം ചെയ്യുന്ന വിധം
∙ താറാവ് വൃത്തിയാക്കി തൊലിയോ ടു കൂടിത്തന്നെ ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
∙ ഇത് അൽപം മഞ്ഞൾപ്പൊടിയും ഉ പ്പും വിനാഗിരിയും ചേർത്തു വെള്ളത്തിൽ നന്നായി കഴുകി വയ്ക്കണം.
∙ താറാവു കഷണങ്ങളിൽ ഒരു ചെറിയ സ്പൂ ൺ വിനാഗിരി, അൽപം വീതം മഞ്ഞൾപ്പൊടി, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, പാകത്തിനുപ്പ്, ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തു നന്നായി തിരുമ്മി വയ്ക്കുക.
∙ ഇത് ഒരു പ്രഷർ കുക്കറിലാക്കി നാല്–അഞ്ച് വിസില്‍ വരും വരെ ചെറുതീയിൽ വേവിക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ന ന്നായി മൂപ്പിച്ചെടുക്കണം.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേ ർത്തു നന്നായി ഇളക്കണം. മൂത്തമണം വരുമ്പോൾ സവാളയും പച്ചമുളകും ചേർ ത്തു വഴറ്റണം.
∙ മൂത്ത ശേഷം ഏഴാമത്തെ ചേരുവ യഥാക്രമം ചേർത്തിളക്കു ക. മസാല കരിയാതെ ശ്രദ്ധിക്കണം.
∙ ഇതിലേക്കു തക്കാളി ചേർത്തിളക്കി അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിച്ച ശേഷം വേവിച്ചു വച്ചിരിക്കുന്ന താറാവ് വെള്ള ത്തോടു കൂടി ചേർക്കണം.
∙ ഇതു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നാംപാലും രണ്ടാംപാലും എടു ത്തു വയ്ക്കണം.
∙ താറാവിൽ രണ്ടാംപാൽ ചേർത്ത് അടച്ചു വച്ചു ചെറുതീ യിൽ വേവിക്കുക. ഇതിലേക്ക് ഉപ്പും വിനാഗിരിയും ചേർ ത്ത ശേഷം ഒന്നാംപാൽ ചേർക്കണം. ഇത് ഇളക്കി പാൽ പിരിയാതെ ശ്രദ്ധിക്കണം.
∙ വാങ്ങി വച്ച ശേഷം 10ാമത്തെ ചേരുവ വറുത്തതു കൊണ്ട് അലങ്കരിക്കാം.