Saturday 27 July 2019 06:36 PM IST

വെജ് പ്രിയർക്കായി പനീർ ലബാബ്ദാർ!

Merly M. Eldho

Chief Sub Editor

Paneer-lababdar-Recovered ഫോട്ടോ : വിഷ്ണു നാരായണൻ

വെജ് പ്രിയർക്കായി ഇതാ പനീർ കൊണ്ടൊരു കിടിലൻ വിഭവം. പനീർ ലബാബ്ദാർ തയാറാക്കുന്നത് ഇങ്ങനെ... 

1. പനീർ – 200 ഗ്രാം

2. മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെണ്ണ – ഒരു ചെറിയ സ്പൂൺ

എണ്ണ – ഒരു ചെറിയ സ്പൂൺ

4. ജീരകം – അര ചെറിയ സ്പൂൺ

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – ഒരുകഷണം 

വഴനയില – ഒന്ന് 

5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

‌7. തക്കാളി – നാല്, മിക്സിയിൽ അടിച്ചത് 

8. തൈര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കടലമാവ് – ഒരു ചെറിയ സ്പൂൺ

9. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഫ്രോസണ്‍ പനീർ ആണെങ്കിൽ 10 മിനിറ്റ് ചൂടുവെള്ളത്തിൽ‌ ഇട്ടു വയ്ക്കുക. പിന്നീട് ഊറ്റിയെടുത്തു വെള്ളം മുഴുവൻ പോയ ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി വയ്ക്കണം.

∙ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി മൂപ്പിക്കുക.

∙ ഇതിലേക്കു സവാള ചേർത്തു വഴറ്റി നല്ല ബ്രൗൺ നിറമാകുമ്പോൾ, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റണം.

∙ വഴന്ന ശേഷം തക്കാളി ചേർത്തു നന്നായി ഇളക്കണം.

∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു വീണ്ടും നന്നായി  വഴറ്റുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ പാകത്തിനു വെള്ളം ചേർത്തിളക്കുക.

∙ മസാല നന്നായി തിളയ്ക്കുമ്പോൾ പനീറും മല്ലിയിലയും ചേർത്തിളക്കി പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ‌ വാങ്ങുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam