Monday 21 October 2019 06:34 PM IST : By അമ്മു മാത്യു

എളുപ്പത്തിൽ തയാറാക്കാം പനീർ ടിക്ക!

_REE9562 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് പി. എൻ. വാസു, കെ. സി. ചാക്കോ, പ്രദീപ് വർഗീസ്, മലയാള മനോരമ, കോട്ടയം.

1. പനീർ – 200 ഗ്രാം

2. കശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂൺ

തന്തൂരി ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ

കസൂരി മേത്തി – ഒരു വലിയ സ്പൂൺ

ബ്ലാക്ക് സോൾട്ട് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

3. കടുകെണ്ണ – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പനീർ ആറു കഷണങ്ങളായി മുറിച്ചു വയ്ക്കണം.

∙ ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്കു കടുകെണ്ണ അൽപാൽപം വീതം ചേർത്തു കുഴമ്പു രൂപത്തിലാക്കുക.

∙ ഈ മിശ്രിതം പനീറിൽ പുരട്ടി, രണ്ടു മണിക്കൂർ വയ്ക്കുക.

∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ പുരട്ടി വച്ചിരിക്കുന്ന പനീർ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ്, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യണം. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.

Tags:
  • Dinner Recipes
  • Pachakam