Tuesday 03 May 2022 04:42 PM IST : By Ammu Mathew

വിരുന്നിനു മധുരം പകരാൻ തയാറാക്കാം പനാകോട്ട വിത് ചോക്‌ലെറ്റ് സോസ്, ഈസി റെസിപ്പി!

pannach

പനാകോട്ട വിത് ചോക്‌ലെറ്റ് സോസ്

1.ചൈനാഗ്രാസ് – ഒരു ചെറിയ സ്പൂൺ

2.വെള്ളം – മൂന്ന്–നാലു വലിയ സ്പൂൺ

3.കൊഴുപ്പുള്ള പാൽ – അരക്കപ്പ്

തിക്ക് ക്രീം – ഒരു കപ്പ്

4.വനില – ഒരു ചെറിയ സ്പൂൺ

5.ചോക്‌ലെറ്റ് സോസ്, പലതരം പഴങ്ങൾ പഞ്ചസാര ചേർത്തു വേവിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചൈനാഗ്രാസ് വെള്വം ചേർത്ത് ഇടത്തരം തീയിൽ വച്ച് ഉരുക്കണം.

∙മറ്റൊരു ബൗളിൽ ക്രീമും പാലും യോജിപ്പിച്ച് അടുപ്പത്തു വയ്ക്കുക. ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വനില ചേർത്തിളക്കണം.

∙ഇതിലേക്കു ചൈനാഗ്രാസ് ഉരുക്കിയത് അരിച്ചൊഴിക്കുക. നന്നായി ഇളക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙ചോക്‌ലെറ്റ് സോസിനും പലതരം പഴങ്ങൾ പഞ്ചസാര ചേർത്തു വേവിച്ചതിനും ഒപ്പം വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam