Wednesday 16 March 2022 11:39 AM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കും ഒപ്പം പനീർ തോരൻ, ഈസി റെസിപ്പി!

paneerbur

പനീർ തോരൻ

1.എണ്ണ – ഒന്നര വലിയ സ്പൂൺ

2.ജീരകം – മുക്കാൽ ചെറിയ സ്പൂൺ

3.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

പച്ചമുളക് – മൂന്നു വലുത്, പൊടിയായി അരിഞ്ഞത്

4.സവാള – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഗ്രീൻപീസ് – ഒരു കപ്പ്

6.പനീർ – അരക്കിലോ, ഗ്രേറ്റ് ചെയ്തത്

7.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്, ചതച്ചത്

പാകം ചെയ്യുന്ന വിധം

‌∙പാനിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റുക.

∙ഇവയുടെ നിറം മാറുമ്പോൾ സവാള ചേർത്തു വഴറ്റി മൂപ്പിക്കണം.

‌∙സവാളയുടെ നിറം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വ‌ഴറ്റണം.

∙ഇതിലേക്ക് പനീറും ചേർത്ത് വീണ്ടും വഴറ്റി തേങ്ങയും ചേർത്തു വാങ്ങണം.

Tags:
  • Vegetarian Recipes
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes