Thursday 31 December 2020 12:57 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കൊപ്പം കഴിക്കാം രുചിയൂറും ദാൽ മഖ്നി!

daal

ദാൽ മഖ്നി

1.ഉഴുന്നുപരിപ്പ് – ഒരു കപ്പ്

രാജ്മ – കാൽ കപ്പ്

2.വെള്ളം – നാലു കപ്പ്

തക്കാളി – രണ്ട്, അരച്ച് അരിച്ചത്

വെണ്ണ – മൂന്നു വലിയ സ്പൂൺ

വെളുത്തുള്ളി – 10, ചതച്ചത്

മുളകുപൊടി – അര ചെറിയ സ്പൂൺ

ക്രീം – മൂന്നു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെണ്ണ‌‌‌‌/ക്രീം – അൽപം

പാകം ചെയ്യുന്ന വിധം

∙ഉഴുന്നുപരിപ്പും രാജ്മയും കഴുകി വൃത്തിയാക്കി, ഒരു രാത്രി മുഴുവൻ കുതിർ‌ത്ത ശേഷം ഊറ്റി പ്രഷർകുക്കറിലാക്കി നാലു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.12-15 വിസിൽ വന്ന ശേഷം ഓഫ് ചെയ്തിടുക.

∙പിന്നീട് പ്രഷർ പോയ ശേഷം കുക്കർ തുറന്ന്, വെള്ളം ഊറ്റി മാറ്റണ‍ം. ഇനി ഇതു നന്നായി കഴുകി ഊറ്റി വീണ്ടും കുക്കറിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു കുക്കർ അടച്ചു വീണ്ടും വേവിക്കുക.

∙ഇടത്തരം തീയിൽ വച്ച് 12-15 വിസിൽ വന്ന ശേഷം വാങ്ങി കുക്കർ തുറക്കുക. ഉഴുന്നുപരിപ്പും രാജ്മയും നന്നായി വെന്തിട്ടുണ്ടാവണം.

∙അടപ്പു മാറ്റി വച്ച ശേഷം ചെറുതീയിൽ വച്ചു തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഒരു സ്പൂൺ കൊണ്ട് കുറച്ചു പരിപ്പ് ഉടച്ചു കൊടുക്കണം.

∙ഉപ്പും എരിവും പാകത്തിനാക്കുക.

∙വീണ്ടും 15 മിനിറ്റ് ചെറുതീയിൽ വച്ചു തിളപ്പിച്ചു കുറുകി വരുമ്പോൾ വാങ്ങി മുകളിൽ വെണ്ണയോ ക്രീമോ ഒഴിച്ചു ചൂടോടെ വിളമ്പാം.