Thursday 18 January 2024 12:03 PM IST : By സ്വന്തം ലേഖകൻ

മണവും സ്വാദും ചേര്‍ന്ന പെരുന്നാൾ ബിരിയാണി; വീട്ടില്‍ തയാറാക്കാം ഈസിയായി

Biriyani-2 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: നെജിയ ഷീജിഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: നെജിയ ഷീജിഷ്, എറണാകുളം.

1. വെളിച്ചെണ്ണ – പാകത്തിന്

2. സവാള – അഞ്ച്, അരിഞ്ഞത്

3. ചുവന്നുള്ളി – ഒരു കപ്പ്, അരിഞ്ഞത്

4. ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – അഞ്ചു വലിയ സ്പൂൺ

പച്ചമുളക് – 10–14, ചതച്ചത്

5. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു വലിയ സ്പൂൺ

6. തക്കാളി – അഞ്ച്, അരിഞ്ഞത്

7. ചിക്കൻ – രണ്ടു കിലോ, വൃത്തിയാക്കി കഷണങ്ങളാക്കിയത്

പുതിനയില അരിഞ്ഞത് – ഒരു പിടി

കറിവേപ്പില – രണ്ടു തണ്ട്

8. മല്ലിയില അരിഞ്ഞത് – ഒരു പിടി

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

9. ബസ്മതി അരി – രണ്ടു കിലോ

10. കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – രണ്ട്

നെയ്യ് – ഒരു വലിയ സ്പൂൺ

നാരങ്ങാത്തൊണ്ട് – ഒരു നാരങ്ങയുടേത്

11. ഗരംമസാലപ്പൊടി – മൂന്നു ചെറിയ സ്പൂൺ

12. മല്ലിയില അരിഞ്ഞത്, നെയ്യ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റി ഗോൾഡൻബ്രൗ ൺ നിറമാകുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി ചതച്ചതും പച്ചമുളകു ചതച്ചതും ചേർത്തു വഴറ്റുക.

∙ മസാല കടും ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും പെരുംജീരകംപൊടിയും ചേർത്തിളക്കുക.

∙ എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം. ഇതിലേക്കു ചിക്കനും പുതിനയിലയും കറിവേപ്പിലയും ചേർത്തിളക്കി വേവിക്കുക.

∙ പകുതി വേവാകുമ്പോൾ മല്ലിയിലയും നാരങ്ങാനീരും ചേർത്തിളക്കി ചിക്കൻ വേവിക്കുക.

∙ അരിയുടെ ഇരട്ടി അളവു വെള്ളം തിളപ്പിച്ച് അതിലേക്കു 10ാമത്തെ ചേരുവ ചേർത്തു തിളയ്ക്കുമ്പോൾ അ രി ചേർക്കുക. മുക്കാൽ വേവിൽ അടുപ്പിൽ നിന്നു വാങ്ങുക. ഇതിൽ നിന്ന് നാരങ്ങയുടെ തൊണ്ട് മാറ്റണം.

∙ ചിക്കൻ വെന്ത ശേഷം ഗരംമസാലപ്പൊടി ചേർത്തിളക്കി അൽപം ചാറു വരുന്ന വിധം വറ്റിക്കണം.

∙ ഇതിനു മുകളിൽ മുക്കാൽ വേവിൽ ഊറ്റിയ ചോറു നിരത്തുക. പകുതി ചോറു നിരത്തിയ ശേഷം മല്ലിയിലയും നെയ്യും നിരത്തണം.

∙ ബാക്കി പകുതി ചോറും നിരത്തിയ ശേഷം ആവി പുറത്തു പോകാത്ത വിധം മുറുകെ അടച്ചു ചെറുതീയിൽ 15 മിനിറ്റ് വയ്ക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങി 30 മിനിറ്റിനു ശേഷം വിളമ്പാം.

∙ സവാള കൊണ്ടുള്ള സാലഡ്, അച്ചാർ, പപ്പടം എന്നിവയ്ക്കൊപ്പം വിളമ്പണം.

Tags:
  • Pachakam