പെട്ടിപ്പത്തിരി
1. ബീഫ് എല്ലില്ലാതെ - അരക്കിലോ
മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
2. എണ്ണ - പാകത്തിന്
3. സവാള - നാല്, പൊടിയായി അരിഞ്ഞത്
പച്ചമുളക് - ആറ്, പൊടിയായി അരിഞ്ഞത്
ഇഞ്ചി - ഒരു കഷണം, ചതച്ചത്
വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ
കറിവേപ്പില - രണ്ടു തണ്ട്
4. ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ
5. ഗരംമസാലപ്പൊടി - അര െചറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
6. ൈമദ - അരക്കിലോ
വനസ്പതി - ഒരു വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
7. മുട്ട - അഞ്ച്, പുഴുങ്ങി നീളത്തിൽ മുറിച്ചത്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു കുക്കറിലാക്കി അടുപ്പത്തു വച്ചു വേവിക്കുക. വെന്ത ശേഷം ഇറച്ചിക്കഷണങ്ങൾ മാത്രമെടുത്തു പിച്ചിക്കീറി വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ േചർത്തു നന്നായി വഴറ്റുക. സവാള കണ്ണാടി പോലെയാകുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും േചർത്തിളക്കിയ ശേഷം ഇറച്ചി തയാറാക്കിയതും േചർത്തിളക്കണം.
∙ ഇതിലേക്ക് അഞ്ചാമത്തെ േചരുവ േചർത്തിളക്കി വാങ്ങി വയ്ക്കണം. ഇതാണ് ഫില്ലിങ്.
∙ ആറാമത്തെ േചരുവ യോജിപ്പിച്ചു കുഴച്ച് മാവു തയാറാക്കി ഉരുളകളാക്കി വയ്ക്കണം.
∙ ഓരോ ഉരുളയും കനം കുറച്ചു പരത്തി അതിനു മുകളിൽ തയാറാക്കിയ ഫില്ലിങ് നിരത്തി, മുകളിൽ ഒരു കഷണം മുട്ട വയ്ക്കുക. അടുത്ത ഉരുള പരത്തി, ഇതിനു മുകളിൽ വച്ച് ചുറ്റിനും അമർത്തി ഒട്ടിക്കണം. ഇത് ചതുരാകൃതിയിൽ മുറിച്ച് അറ്റം പിരിച്ച് ഒട്ടിക്കുക.