Monday 14 March 2022 03:05 PM IST

ചെമ്മീൻ ബിരിയാണി, ഇതിന്റെ രുചി കെങ്കേമം!

Silpa B. Raj

prawns

ചെമ്മീൻ ബിരിയാണി

1.കൈമ അരി – ഒരു കിലോ

2.വെള്ളം – അരിയുടെ ഇരട്ടി അളവ്

ഉപ്പ് – പാകത്തിന്

3.എണ്ണ – പാകത്തിന്

4.സവാള – ഒരു കിലോ, അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 50 ഗ്രാം വീതം

5.ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – 10 , ചതച്ചത്

തക്കാളി – അരക്കിലോ, അരിഞ്ഞത്

മല്ലിയില – അൽപം

6.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

7.ചെമ്മീൻ തൊണ്ടു നാരും കളഞ്ഞത് – ഒരു കിലോ

8.തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – അഞ്ച്

9.പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അരി കഴുകി ഊറ്റി വയ്ക്കുക.

∙വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം അരി ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ഒരു കപ്പു സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെവ്വേറെ വറുത്തു വയ്ക്കണം.

∙ബാക്കി സവാള വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം ചെമ്മീനും ചേർത്തിളക്കി വേവിക്കുക.

∙ചെമ്മീൻ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തിൽ അരച്ചതു ചേർത്തിളക്കുക.

∙ഒരു വലിയ പാത്രത്തിൽ ചെമ്മീൻ മസാലയിട്ട് മുകളിൽ പകുതി ചോറ് വിതറുക. ഇതിനു മുകളിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പൈനാപ്പിളും നിരത്തിയ ശേഷം വീണ്ടും ചോറു നിരത്തുക. മുകളിൽ അര ചെറിയ സ്പൂൺ ഗരംമസാലപ്പൊടി വിതറി ദം ചെയ്തെടുക്കണം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes