Monday 04 November 2019 04:23 PM IST

ഊണിനൊപ്പം കൊഞ്ച് ചില്ലി റോസ്റ്റ്!

Merly M. Eldho

Chief Sub Editor

Konju-chilly-roast ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സുനിത ആന്റണി, പുത്തനങ്ങാടി, കാഞ്ഞിരപ്പള്ളി.

‘ഹോ.. ഒരു രക്ഷയുമില്ല, എന്നാ ടേസ്റ്റാ!’- ഈ സ്‌പെഷ്യൽ മീൻ വിഭവം രുചിച്ചു നോക്കിയാൽ ആരും ഇതുതന്നെ പറഞ്ഞുപോകും. ഊണിനൊപ്പം കിടിലൻ കോമ്പിനേഷനാണ് കൊഞ്ച് ചില്ലി റോസ്റ്റ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ, റെസിപ്പി ഇതാ... 

ചേരുവകൾ 

1. കൊഞ്ച് – അരക്കിലോ

2. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – ഓരോ ചെറിയ സ്പൂൺ

പച്ചമുളക് – നാല്, ചതച്ചത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുടംപുളി – മൂന്നു ചുള

3. എണ്ണയും െനയ്യും – ഓരോ വലിയ സ്പൂൺ

4. കശ്മീരി മുളക് – 10–12

മല്ലി – ഒന്നര വലിയ സ്പൂൺ

കടുക് – കാൽ ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ‍

5. വെളുത്തുള്ളി – എട്ട് അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

6. ഉപ്പ് – പാകത്തിന്

7. കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ കൊഞ്ച് വ‍ൃത്തിയാക്കിയതിൽ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചതും മഞ്ഞൾപ്പൊടിയും ഉപ്പും കുടംപുളിയും അൽപം വെള്ളവും ചേർത്തു യോജിപ്പിച്ച് ഏതാനും മിനിറ്റ് വേവിക്കണം.

∙ എണ്ണയും നെയ്യും ചൂടാക്കി, പുരട്ടിവച്ചിരിക്കുന്ന കൊഞ്ചു മെല്ലേ വറുത്തു മാറ്റി വയ്ക്കുക.

∙ അതേ എണ്ണയിൽ നാലാമത്തെ ചേരുവ ചേർത്തു നന്നായി വറുക്കണം.

∙ ഇതു മിക്സിയിലാക്കി നന്നായി പൊടിച്ച ശേഷം ഇഞ്ചിയും വെളുത്തുള്ളിയും അൽപം വെള്ളവും ചേർത്ത് അരയ്ക്കണം. ഇതു പാനിലാക്കി പാകത്തിനു വെള്ളം ചേർത്തു തിളപ്പിക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന കൊഞ്ചു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ മസാല പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ കറിവേപ്പില ചേർ ത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Pachakam