Tuesday 28 June 2022 12:18 PM IST : By Bina Mathew

ചെമ്മീനും വഴുതനങ്ങയും ചേർത്ത് രുചിയൂറും റെസിപ്പി, തയാറാക്കാം ഈസിയായി!

prawnssss

ചെമ്മീൻ വഴുതനങ്ങ കറി

1.എണ്ണ – അൽപം‌

2.വഴുതനങ്ങ ചതുരക്കഷണങ്ങളാക്കിയത് – 250 ഗ്രാം

ചെമ്മീൻ കഴുകി വൃത്തിയാക്കി ഊറ്റിയത് – 250 ഗ്രാം

3.എണ്ണ – ഒരു ചെറിയ സ്പൂൺ

4.ജീരകം – കാൽ ചെറിയ സ്പൂൺ

കടുക് – കാൽ ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്

വെളുത്തുള്ളി – നാല് അല്ലി

ഇഞ്ചി – അരയിഞ്ചു കഷണം

(എല്ലാം കൂടി ഒന്ന്–ഒന്നര വലിയ സ്പൂണ്‍ വെള്ളത്തിൽ‌ അരയ്ക്കുക)

6.തക്കാളി ചതുരക്കഷണങ്ങളാക്കിയത് – 250 ഗ്രാം

7.മഞ്ഞൾപ്പൊടി – കാൽ വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – കാൽ–അര കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു പാനിൽ എണ്ണ ചൂടാക്കി, ചെറുതീയിൽ വഴുതനങ്ങ വറുത്ത്, കിച്ചൺ പേപ്പറിൽ നിരത്തുക.

∙ബാക്കി എണ്ണയിൽ ചെമ്മീൻ ഒരു മിനിറ്റ് വറുത്ത്, ഗോൾഡൻ നിറമാകുമ്പോൾ കോരി കിച്ചൺ പേപ്പറിൽ നിരത്തണം.

∙മറ്റൊരു പാനിൽ അൽപം എണ്ണ കൂടെ ചൂടാക്കി, ജീരകവും കടുകും പൊട്ടിക്കുക.

∙ഇതിൽ അരച്ചുവച്ചിരിക്കുന്ന അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിൽ തക്കാളി ചേർത്തു നന്നായി വഴറ്റിയശേഷം ഏഴാമത്തെ ചേരുവ ചേർക്കുക.

∙തീ കൂട്ടിവച്ച് തിള വന്നുതുടങ്ങുമ്പോൾ, ചെറുതീയിലാക്കി അഞ്ചു മിനിറ്റ് വയ്ക്കുക. അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes