Friday 27 October 2023 10:58 AM IST

ഞൊടിയിടയിൽ നാവിൽ അലിഞ്ഞു പോകും റവ കോക്കനട്ട് ല‍‍ഡു, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

ladoo

റവ കോക്കനട്ട് ല‍‍ഡു

1.റവ – രണ്ടു കപ്പ്

2.പഞ്ചസാര – ഒന്നേകാൽ – ഒന്നരക്കപ്പ്

വെള്ളം – ഒരു കപ്പ്

3.തേങ്ങ ചിരകിയത് – രണ്ടരക്കപ്പ്

‌4.ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്

ഉപ്പ് – ഒരു നുള്ള്

5.നെയ്യ് – രണ്ടു വലിയ സ്പൂൺ

6.കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്

ഉണക്കമുന്തിരി – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാൻ ചൂടാക്കി റവ വറുത്തു മാറ്റി വയ്ക്കുക.

∙പാനിൽ രണ്ടാമത്തെ ചേരുവ ചേർത്തു തിളയ്ക്കുമ്പോൾ തേങ്ങ ചിരകിയതു ചേർത്തിളക്കണം.

∙നാലാമത്തെ ചേരുവയും ചേർത്തിളക്കി വറുത്തു വച്ചിരിക്കുന്ന റവ ചേർത്തിളക്കി യോജിപ്പിക്കുക.

∙നെയ്യിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു റവ മിശ്രിതത്തിൽ ചേർത്തിളക്കി കൈ കൊണ്ടു ഉരുട്ടിയെടുത്തു വിളമ്പാം.

Tags:
  • Desserts
  • Pachakam
  • Snacks