Friday 05 April 2024 02:32 PM IST : By അമ്മു മാത്യു

രുചികരവും ആരോഗ്യകരവും, പച്ചമാങ്ങ സാലഡ് വിത് കോക്കനട്ട്; റെസിപ്പി

_DSC1243 ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍ ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി

1. പ‍ച്ചമാങ്ങ തൊലി ചെത്തി സ്ലൈസ് ചെയ്തത് – രണ്ടരക്കപ്പ്

2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

3. വെളുത്തുള്ളി – രണ്ട് അല്ലി

പഴുത്ത മുളക് – രണ്ടു ചെറുത്

ഉണക്കച്ചെമ്മീൻ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

4. ഫിഷ് സോസ് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ശർക്കര പൊടിച്ചത് – മൂന്നു ചെറിയ സ്പൂൺ

5. പുതിനയില അരിഞ്ഞത് – അരക്കപ്പ്

മല്ലിയില അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഞണ്ടിറച്ചി വേവിച്ചത് – അരക്കിലോ

6. നിലക്കടല – രണ്ടു ചെറിയ സ്പൂൺ, അൽപം പഞ്ചസാരയും വെളുത്തുള്ളിയും ചേർത്ത് എള്ളെണ്ണയിൽ കാരമലൈസ് ചെയ്തത്

പാകം ചെയ്യുന്ന വിധം

∙ പച്ചമാങ്ങ അരിഞ്ഞു വയ്ക്കുക.

∙ തേങ്ങ ചുരണ്ടിയതു ബേക്കിങ് ട്രേയിൽ നിരത്തി, 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് മൂന്ന്–അഞ്ച് മിനിറ്റ് ബേക്ക് ചെയ്യുക. തേങ്ങ കരിഞ്ഞു പോകാതെ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙ മൂന്നാമത്തെ ചേരുവ ചതച്ചു പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് ഒരു ഫോർക്ക് കൊണ്ട് അടിച്ചു യോജിപ്പിക്കുക. ഇതാണ് ഡ്രസ്സിങ്.

∙ പച്ചമാങ്ങ വിളമ്പാനുള്ള ബൗളിലാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു ഡ്രസ്സിങ് ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ വിളമ്പാനുള്ള പ്ലേറ്റിൽ വാഴയിലക്കീറ് വച്ച് അതിൽ സാലഡ് കൂനയായി വച്ച് ആറാമത്തെ ചേരുവ കൊണ്ട് അലങ്കരിക്കുക.

∙ ഞണ്ടിറച്ചിക്കു പകരം കാരറ്റ്, മഷ്റൂം, കാബേജ്, സാലഡ് കുക്കുമ്പർ‌ എന്നിവ പൊടിയായി അരിഞ്ഞതോ രണ്ടു നിറത്തിലുള്ള കാപ്സിക്കം അരിഞ്ഞതോ ഉപയോഗിക്കാം.

Tags:
  • Pachakam