Saturday 09 April 2022 03:47 PM IST : By സ്വന്തം ലേഖകൻ

അതീവ രുചിയിൽ ചില്ലി ബീഫ്, തയാറാക്കാം ഈസിയായി!

chilli beef

ചില്ലി ബീഫ്

1.ബീഫ് കനം കുറച്ചരിഞ്ഞു ചതുരക്കഷണങ്ങളാക്കി വേവിച്ചത് – 150 ഗ്രാം

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.സവാള – ഒന്ന്, ചതുരക്കഷണങ്ങളായി അരിഞ്ഞത്

സെലറി – ഒരു തണ്ട്, അരിഞ്ഞത്

പച്ചമുളക് – നാല്, അരിഞ്ഞത്

കാപ്സിക്കം – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളായി അരിഞ്ഞത്

4.സോയാസോസ് – ഒരു ചെറിയ സ്പൂൺ

ചില്ലി സോസ് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ബീഫ് തയാറാക്കി വയ്ക്കണം.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വാടി വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙നന്നായി പുരണ്ടു വരുമ്പോൾ ബീഫ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes