Friday 04 March 2022 11:02 AM IST : By Annie

വേനൽ ചൂടിൽ തളരാതിരിക്കാൻ കുടിക്കാം എബിഎസ് സ്മൂത്തി, ആനീസ് സ്പെഷ്യൽ!

smooth

എബിഎസ് സ്മൂത്തി

1.ആപ്പിൾ – രണ്ട്, കഷണങ്ങളാക്കിയത്

2.സ്ട്രോബെറി – അഞ്ച്

3.മഞ്ഞ റോബസ്‌റ്റ പഴം – ‌ഒന്ന്, കഷണങ്ങളാക്കിയത്

4.പാൽ – ഒരു കപ്പ്

5.പഞ്ചസാര/തേൻ – ഒരു ചെറിയ സ്പൂൺ

6.പുതിനയില – അഞ്ച് ഇതൾ

7.ഐസ്ക്രീം – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

∙ആപ്പിൾ കഷണങ്ങളും സ്ട്രോബെറിയും മിക്സെർ ജാറിലാക്കുക.

∙ഇതിലേക്ക് പഴം അരിഞ്ഞതും ചേർക്കുക.

∙പഞ്ചസാര ചേർക്കുക.

∙പുതിനയില ചേർക്കണം.

∙പാൽ കൂടി ഒഴിക്കുക.

∙മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes