Wednesday 26 February 2020 12:53 PM IST : By വനിത പാചകം

ഫിഷ് പാസ്ത സാലഡ്, ക്രീമി ടുമാറ്റോ പാസ്ത; രുചികരമായ രണ്ടു വിഭവങ്ങൾ!

pasta-dishes66ghbb

ഫിഷ് പാസ്ത സാലഡ്

1. പാസ്ത േവവിച്ചത് – ഒരു കപ്പ്

2. മീൻ ചെറിയ ചതുരക്കഷണങ്ങളാക്കി അധികം മൊരിഞ്ഞുപോകാതെ വറുത്തത് – ഒന്നരക്കപ്പ്

3. മയണീസ് – ഒേന്നമുക്കാൽ കപ്പ്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

4. െസലറി െപാടിയായി അരിഞ്ഞത് – ഒരു കപ്പ്

റൊട്ടി ടോസ്റ്റ് ചെയ്തു ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

5. കശുവണ്ടിപ്പരിപ്പ് േടാസ്റ്റ് െചയ്തത് – അരക്കപ്പ്

ഉരുളക്കിഴങ്ങു ചിപ്സ് – ഒരു കപ്പ്

ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ പാസ്തയും മീനും തയാറാക്കി വയ്ക്കുക.

∙ ഒരു ബൗളിൽ മയണീസും നാരങ്ങാനീരും േയാജിപ്പിച്ചു വയ്ക്കുക. ഇതിേലക്കു പാസ്തയും മീനും നാലാമത്തെ ചേരുവയും േചർത്തു നന്നായി യോജിപ്പിച്ചശേഷം വിളമ്പാനുള്ള പാത്രത്തിലാക്കണം.

∙ അഞ്ചാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Fish-pasta-salsd

ക്രീമി ടുമാറ്റോ പാസ്ത

1. െവണ്ണ – ഒരു വലിയ സ്പൂൺ

ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

2. കുരുമുളക് – ആറ്–എട്ടു മണി

വഴനയില – രണ്ടു െചറുത്

3. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ

4. ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്

5. തക്കാളി തിളച്ച െവള്ളത്തിലിട്ടു െതാലി കള‍ഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

6. ടുമാറ്റോ പ്യൂരി – മൂന്നു വലിയ സ്പൂൺ

ടുമാറ്റോ െകച്ചപ്പ് – അരക്കപ്പ്

ഒറീഗാനോ – ഒരു െചറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

7. െഫ്രഷ് ക്രീം – കാല്‍ കപ്പ്

8. പാസ്ത വേവിച്ചത് – ഒന്നരക്കപ്പ്

9. ഗ്രേറ്റഡ് ചീസ്, ക്രീം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙നോൺസ്റ്റിക് പാനിൽ വെണ്ണയും ഒലിവ് ഓയിലും യോജി പ്പിച്ചു ചൂടാക്കി, കുരുമുളകും വഴനയിലയും ചേർത്തു 30 െസക്കൻഡ് മൂപ്പിച്ചശേഷം സവാളയും വെളുത്തുള്ളിയും ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക.

∙ ഇതിൽ കാപ്സിക്കം ചേർത്ത് ഒന്നു വഴറ്റിയശേഷം തക്കാളി ചേർത്ത് ഇടത്തരം തീയിൽ വച്ചു വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം. പാകമായശേഷം വഴനയില മാത്രം എടുത്തു മാറ്റി, ആറാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോ ജിപ്പിച്ച് ഒരു മിനിറ്റ് കൂടി വേവിക്കുക.

∙ ഇതിൽ ക്രീമും ചേർത്തിളക്കിയശേഷം പാസ്ത വേവിച്ചതും ചേർത്തിളക്കി വിളമ്പാനുള്ള പാത്രത്തിലാക്കി ക്രീമും ചീസ് ഗ്രേറ്റ് ചെയ്തതും കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

Creamy-tomato-pasta
Tags:
  • Pachakam