Saturday 10 August 2019 04:32 PM IST : By ബീന മാത്യു

തണുപ്പിൽ ചൂടേറിയ സ്പൈസി പംപ്കിൻ സൂപ്പ്!

spicy-pumpkin3334

തണുപ്പിൽ നല്ല ചൂടും എരിവുമൊക്കെയുള്ള സ്പൈസി പംപ്കിൻ സൂപ്പ് കഴിച്ചാലോ? റെസിപ്പി ഇതാ... 

1. ഒലിവ് ഓയിൽ – രണ്ടു ചെറിയ സ്പൂൺ

2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

3. ഇഞ്ചി പൊടിയായി അരിഞ്ഞത്

– ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

മല്ലി – രണ്ടു ചെറിയ സ്പൂൺ, പൊടിച്ചത്

വഴനയില – ഒന്ന്

4. മ‍ത്തങ്ങ – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്

5. വെജിറ്റബിൾ സ്റ്റോക്ക് – 600 മില്ലി

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. ക്രീം – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.

∙ മൃദുവായ ശേഷം മൂന്നാമത്തെ ചേരുവ വഴറ്റണം. ഇതിലേക്കു മത്തങ്ങക്കഷണങ്ങളും ചേർത്തു നന്നായി വഴറ്റുക.

∙ നന്നായി വഴന്ന ശേഷം സ്റ്റോക്ക് ചേർത്തിളക്കി തിളപ്പിക്കുക. മുകളി ൽ പൊങ്ങി വരുന്ന പത നീക്കം ചെയ്യണം. തീ കുറച്ചു വച്ച് 20–25 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം.

∙ മത്തങ്ങ വെന്ത ശേഷം വാങ്ങി വഴനയില നീക്കം ചെയ്യുക.

∙ ചൂടാറിയ ശേഷം മിക്സിയിൽ അരച്ചെടുക്കണം.

∙ ഇതു തിരികെ അടുപ്പത്തു വച്ച് ഉപ്പും കുരുമുളകുപൊടിയും േചർത്തു മെല്ലേ ചൂടാക്കുക.

∙ ക്രീം കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

Tags:
  • Easy Recipes
  • Pachakam