Wednesday 18 September 2019 04:19 PM IST : By ബീന മാത്യു

കറുമുറെ കൊറിയ്ക്കാൻ ചീര ബജി

_BCD2260 ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, കോർട്ട്‌യാർഡ് ബൈ മാരിയട്ട് കൊച്ചി എയർപോർട്ട്, നെടുമ്പാശേരി, കൊച്ചി.

1. ഇളം ചീരയില – പാകത്തിന്

2. കടലമാവ് – അരക്കപ്പ്

അരിപ്പൊടി – അരക്കപ്പ്

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കായംപൊടി – അര ചെറിയ സ്പൂൺ

സോഡ ബൈ കാർബണേറ്റ് – ഒരു നുള്ള്

3. വെള്ളം – അരക്കപ്പ്

4. എള്ള് (കറുത്തതോ വെളുത്തതോ) (ആവശ്യമെങ്കിൽ) – ഒരു വലിയ സ്പൂൺ

5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ചീരയില കഴുകി, തുടച്ചുണക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക.

∙ ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്തു കട്ടകെട്ടാതെ കലക്കി മാവു തയാറാക്കുക. ആവശ്യമെങ്കിൽ എള്ളും ചേർക്കാം.

∙ എണ്ണ ചൂടാക്കി ഓരോ ഇലയും തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙ ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.

Tags:
  • Pachakam
  • Snacks