Monday 11 June 2018 04:58 PM IST

സ്റ്റഫ്ഡ് കാപ്സിക്കം

Merly M. Eldho

Chief Sub Editor

stuffed-bell-peppers

1.    ബേബി സ്പിനച്ച് – 300 ഗ്രാം
2.    ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
3.    സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
4.    വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്
    മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
    കറുവാപ്പട്ട പൊടിച്ചത് – ഒരു നുള്ള്
    മുളകുപൊടി – ഒരു നുള്ള്
5.    ബദാം – നാലു വലിയ സ്പൂൺ വറുത്തത്
    ഉണക്കമുന്തിരി – നാലു വലിയ സ്പൂൺ
    ബസ്മതി അരി – കാൽ കിലോ, കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഊറ്റിയത്
6.    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
7.    മഞ്ഞ, ചുവപ്പ്, പച്ച കാപ്സിക്കം – എല്ലാം കൂടി നാലു വലുത്,അരി കളഞ്ഞു രണ്ടാക്കിയത്

പാകം ചെയ്യുന്ന വിധം

∙ ചീര ഒരു പാനിലാക്കി വെള്ളം ഒഴിച്ചു വേവിക്കുക. ഇലകൾ വാടുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞു ചൂടാറാൻ വയ്ക്കണം. ചൂടാറിയ ശേഷം പൊടിയായി അരിഞ്ഞു മാറ്റി വയ്ക്കുക.

∙ അവ്ൻ 1800 Cൽ ചൂടാക്കിയിടണം.

∙ ഒരു വലിയ പാനിൽ ഒരു വലിയ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി സവാള ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇതിൽ നാലാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്ത് ഇളക്കിയ ശേഷം ചീര ചേർത്തിളക്കി ഉപ്പും കുരുമുളകും പാകത്തിനാക്കി വാങ്ങുക.

∙ കാപ്സിക്കം മുറിച്ചതിൽ ചോറു മിശ്രിതം വച്ച് ഒരു റോസ്റ്റിങ് പാനിലാക്കുക.

∙ ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് മുക്കാൽ–ഒരു മണിക്കൂർ ബേക്ക് ചെയ്തു ചൂടോടെ വിളമ്പാം.

കടപ്പാട്: പാർട്ടി! സിംപിൾ ആൻഡ് ഡെലീഷ്യസ് പാർട്ടി ഫൂഡ്