Saturday 27 January 2024 11:49 AM IST : By സ്വന്തം ലേഖകൻ

‘തബൂല’, നുറുക്കു ഗോതമ്പ് കൊണ്ടൊരു ഹെല്‍ത്തി വിഭവം, റെസിപ്പി

thaboola445 തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, തിരുവനന്തപുരം.

1. നുറുക്കു ഗോതമ്പ് – 120 ഗ്രാം

2. തക്കാളി – 75 ഗ്രാം, പൊടിയായി അരിഞ്ഞത്

3. ഇംഗ്ലിഷ് കുക്കുമ്പര്‍ – 75 ഗ്രാം, പൊടിയായി അരിഞ്ഞത്

പാഴ്സ്‌ലി – 180 ഗ്രാം, തണ്ടു കളഞ്ഞു നന്നായി കഴുകി ഉണക്കി പൊടിയായി അരിഞ്ഞത്

സവാള – 75 ഗ്രാം, പൊടിയായി അരിഞ്ഞത്

സ്പ്രിങ് അണിയന്‍ അരിഞ്ഞത് – 20 ഗ്രാം      

4. ഉപ്പ് – പാകത്തിന്

5. നാരങ്ങാനീര് – മൂന്ന്–നാലു വലിയ സ്പൂണ്‍

ഒലിവ് ഓയില്‍ – മൂന്ന്–നാലു വലിയ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം

∙ നുറുക്കു ഗോതമ്പ് കഴുകി അരമണിക്കൂര്‍ കുതിര്‍ക്കണം. പിന്നീട് ഊറ്റി വെള്ളം പിഴിഞ്ഞു കളയുക.

∙ തക്കാളി അരിഞ്ഞത് അരിപ്പയിലാക്കി വെള്ളം കളഞ്ഞു വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവയും തക്കാളിയും ബൗളിലാക്കുക. ഇതിലേക്കു നുറുക്കു ഗോതമ്പും ഉപ്പും ചേര്‍ത്തു മെല്ലേ യോജിപ്പിക്കണം.

∙ നാരങ്ങാനീരും ഒലിവ് ഓയിലും ചേര്‍ത്തു വീണ്ടും ഇളക്കി തണുപ്പിച്ചു വിളമ്പാം.

Tags:
  • Pachakam