Saturday 29 September 2018 04:44 PM IST : By സ്വന്തം ലേഖകൻ

എളുപ്പത്തിൽ തയാറാക്കാം, പത്ത് പോഷകക്കഞ്ഞികൾ

kanji ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദഹനം എളുപ്പത്തിലാക്കുന്ന പോഷകസമ്പുഷ്ടമായ ആഹാരമാണ് കഞ്ഞി. പല ചേരുവകൾ ചേർത്ത് രു ചിയും ഗുണവും കൂട്ടി കഞ്ഞി തയാറാക്കാം. പാലിൽ വേവിച്ചെടുക്കുന്ന പാൽ കഞ്ഞി ദേഹപുഷ്ടിക്കുള്ളതാണെങ്കി ൽ തൊട്ടാവാടിയുടെ തളിരില ചേർത്തുണ്ടാക്കുന്ന കഞ്ഞി ആരോഗ്യം മെച്ചപ്പെടുത്താനാണ്. ഇങ്ങനെ ഓരോ തരം ക ഞ്ഞിയും ശരീരത്തിന് സുഖകരവും പഥ്യവുമാണ്.

കഞ്ഞി തയാറാക്കുമ്പോൾ അരിയുടെ നാലിരട്ടി വെള്ളം ചേർക്കണം എന്നതാണ് കണക്ക്. ചില കഞ്ഞികൾക്ക് എട്ടിര ട്ടി വെള്ളം ചേർക്കാറുണ്ട്. അരി വെന്തതിനുശേഷം മാത്രം ഉപ്പോ മധുരമോ ചേർക്കുക. വേവിക്കാനുള്ള എളുപ്പത്തിന് കുക്കറിൽ പാകം ചെയ്യാമെങ്കിലും മൺകലത്തിൽ വയ്ക്കുന്നതിന്റെ രുചി ഒന്നു വേറെയാണ്.

വെന്തശേഷം കഞ്ഞിയുടെ കട്ടി കുറയ്ക്കാനായി വെള്ളം ചേർക്കുകയാണെങ്കിൽ തണുത്ത വെള്ളത്തിന് പകരം തിളച്ചവെള്ളം ചേർക്കാനും ശ്രദ്ധിക്കുക.

ഉലുവക്കഞ്ഞി

_REE2388 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. ഉലുവ – രണ്ടു ചെറിയ സ്പൂൺ, കുതിർത്തത്

2. ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്

3. ജീരകം – അര ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്

4. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ നാലു കപ്പ് വെള്ളത്തിൽ അരിയും ഉലുവയും നന്നാ യി വേവിക്കുക.

∙ ഇതിലേക്ക് തേങ്ങയും ജീരകവും കൈകൊണ്ട് ഞെരടി യോജിപ്പിച്ചത് ചേർത്തിളക്കുക.

∙ പാകത്തിന് ഉപ്പു ചേർത്തു വിളമ്പാം.

പാൽ കഞ്ഞി

_REE2401 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്

2.ആട്ടിൻപാൽ – ഒരു കപ്പ്

3.പശുവിൻ പാൽ – ഒരു കപ്പ്

4.എരുമപാൽ – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒന്നിച്ചാക്കി വേവിക്കുക. (പശുവിൻപാൽ മാത്രമുപയോഗിച്ചും ഈ കഞ്ഞി തയാറാക്കാം)


പ്ലാഞ്ഞാലി കഞ്ഞി

1. ഉണക്കലരി – ഒരു കപ്പ്

2. ജീരകം – അര ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്

3. പ്ലാവിൽ ഉണ്ടാകുന്ന പ്ലാഞ്ഞാലിയുടെ (ഇത്തിള്‍) ഇലയും വേരും അരച്ചത് – ഒരു വലിയ സ്പൂൺ

4. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി വേവിക്കുക.

∙ ഇതിലേക്ക് തേങ്ങയും ജീരകവും കൂടി ഞെരടി യോജിപ്പിച്ച് ചേർക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ പ്ലാഞ്ഞാലി അരച്ചതും ഉ പ്പും ചേർത്ത് തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങാം.

തൊട്ടാവാടിക്കഞ്ഞി

_REE2379 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1.ഉണക്കലരി – ഒരു കപ്പ്

2. ജീരകം – അര ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്

3. തൊട്ടാവാടിയുടെ നാമ്പ് അരച്ചത് – ഒരു വലിയ സ്പൂണ്‍

4. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി വേവിക്കുക.

∙ അരി വെന്തശേഷം തേങ്ങയും ജീരകവും കൂടി ഞെര ടി യോജിപ്പിച്ചത് ചേർത്ത് നന്നായി തിളപ്പിക്കുക

∙ ഇനി തൊട്ടാവാടി അരച്ചതും ഉപ്പും ചേർത്തിളക്കി ചൂടാക്കി അടുപ്പിൽ നിന്നു വാങ്ങാം

നാടൻ കഞ്ഞി

1. പഴയരി നുറുക്കിയത് – ഒരു കപ്പ്

2. ചുക്ക് – ഒരു ചെറിയ കഷണം, ചതച്ചത്

3. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ അരി കഴുകി വയ്ക്കുക.

∙ എട്ടു കപ്പ് വെള്ളത്തിൽ ചുക്ക് ചേർത്ത് തിളപ്പിക്കുക.

∙ നന്നായി വെട്ടിത്തിളക്കുമ്പോൾ അരി ചേർത്തു വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്തിളക്കി വിളമ്പാം

മാങ്ങയണ്ടി കഞ്ഞി

1. മാങ്ങയണ്ടിപ്പരിപ്പ് – പത്ത് മാങ്ങയുടെത്

2. നവര അരി– അര കപ്പ്, കഴുകി വ‍ൃത്തിയാക്കിയത്

തേങ്ങയുടെ രണ്ടാം പാൽ – മൂന്ന് കപ്പ്

3. ശർക്കര പൊടിച്ചത് /പഞ്ചസാര – പാകത്തിന്

4. തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ മൂത്ത മാങ്ങയുടെ മാങ്ങയണ്ടി പൊളിച്ച് പരിപ്പെടുത്ത് വെയിലത്തു വച്ച് ഉണക്കണം. പിന്നീട് പല തവണ കഴുകി കട്ട് കളയുക. മെല്ലേ ചതച്ച ശേഷം അരിയും ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ വേവിച്ചെടുക്കുക.

∙ പഞ്ചസാരയൊ ശർക്കരയൊ ചേർത്തിളക്കുക.

∙ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിള വരുന്നതിനു മുൻപ് അടുപ്പിൽ നിന്നു വാങ്ങുക.

കായക്കഞ്ഞി

_REE2427 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. ഉണക്കലരി – ഒരു കപ്പ്

2. ശർക്കര – പാകത്തിന്

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

3. കദളിപ്പഴം – രണ്ട്

പാകം െചയ്യുന്ന വിധം

∙ ഉണക്കലരി പാകത്തിനു വെള്ളം ചേർത്തു വേവിച്ച ശേഷം തേങ്ങ ചുരണ്ടിയതും വെല്ലവും ചേർക്കുക.

∙ നന്നായി തിളച്ചു കഴിയുമ്പോൾ കദളിപ്പഴം ഞെരടി ചേർത്തു ചൂടോടെ വിളമ്പാം.

കഞ്ഞിയും പയറും

1. പൊടിയരി – ഒരു കപ്പ്

2. ഉപ്പ് – പാകത്തിന്

3. വെണ്ണ – ഒരു ചെറിയ സ്പൂൺ

പയറുതോരന്

4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

5. ചുവന്നുള്ളി – അഞ്ച്

വെളുത്തുള്ളി – രണ്ട് അല്ലി

വറ്റൽ മുളക് – ആറ്

കറിവേപ്പില – ഒരു തണ്ട്

6. ചെറുപയർ – അരക്കപ്പ്, വേവിച്ചത്

മഞ്ഞൾപ്പൊടി – ഒരു നുള്ള്

തേങ്ങ ചുരണ്ടിയത് – നാലു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പൊടിയരി പാകത്തിനു വെള്ളമൊഴിച്ച് വേവിച്ച് ക ഞ്ഞി തയാറാക്കുക. പാകത്തിന് ഉപ്പു ചേർക്കുക.

∙ വിളമ്പാനുള്ള പാത്രത്തിനു നടുവിൽ വെണ്ണ വയ്ക്കുക. അതിനു മുകളിലേക്ക് ചൂടു കഞ്ഞി ഒഴിക്കുക.

∙ ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി അൽപനേരം മൂടി വച്ചശേഷം വിളമ്പാം.

കാടിക്കഞ്ഞി

1. നുറുങ്ങരി – ഒരു കപ്പ്

2. കാടിവെള്ളം (അരി കഴുകിയ വെള്ളം) – പാകത്തിന്

തവിട് – ഒരു പിടി

3. ശർക്കര – പാകത്തിന്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ നുറുങ്ങരി കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ കാടിവെള്ളത്തിൽ തവിടും ചേർത്ത് വേവിക്കുക.

∙ വെന്തു വരുമ്പോൾ ശർക്കരയും ഉപ്പും ചേർക്കുക.

∙ നുറുങ്ങരി കടയിൽനിന്ന് വാങ്ങുന്നതാണെങ്കിൽ ആ ദ്യം വെള്ളമൊഴിച്ച് മെല്ലേ ഞെരടി കഴുകുക. രണ്ടാമതു കഴുകുമ്പോൾ നന്നായി തിരുമ്മി കഴുകിയെടുക്കുന്ന കാടിവെള്ളം പാചകത്തിനു ഉപയോഗിക്കാം

നാളികേരക്കഞ്ഞി

_REE2410 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. ചുവന്ന കുത്തരി – ഒരു കപ്പ്

2. തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ കുത്തരി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

∙ വെന്തു വരുമ്പോൾ തേങ്ങയും ഉപ്പും ചേർത്തിളക്കുക.