ടുമാറ്റോ ബേസിൽ സൂപ്പ്
1.ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
2.വെളുത്തുള്ളി – അഞ്ച് അല്ലി
3.തക്കാളി – അരക്കിലോ
സവാള – രണ്ട്
കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
4.വെള്ളം – 400 മില്ലി
ബേസിൽ ലീഫ് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙പാനിൽ ഒലിവ് ഓയിൽ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙തക്കാളി നന്നായി വെന്തു വരുമ്പോൾ വെള്ളവും ബേസിലും ചേർത്തു വീണ്ടും തിളപ്പിക്കുക.
∙ഇതു മിക്സിയിൽ നന്നായി ബ്ലെൻഡ് ചെയ്യണം.
∙വീണ്ടു പാനിൽ ഒഴിച്ചു തിളപ്പിച്ചു കുറുകുമ്പോൾ വാങ്ങുക.
∙ഫ്രഷ് ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.