ടുമാറ്റോ ഫ്രൈ
1.വെളിച്ചെണ്ണ – 2 വലിയ സ്പൂൺ
2.കടുക് – ഒരു ചെറിയ സ്പൂൺ
3.വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
4.സവാള – രണ്ട്, അരിഞ്ഞത്
5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൺ
ഗരംമസാലപൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
7.തക്കാളി – മൂന്ന്, അരിഞ്ഞത്
8.ഉപ്പ് – പാകത്തിന്
9.പഞ്ചസാര – അര ചെറിയ സ്പൂൺ
മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ വഴറ്റണം.
∙സവാള ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റുക.
∙പച്ചമണം മാറുമ്പോൾ ടുമാറ്റോ സോസ് ചേർത്ത് ഒരു മിനിറ്റ് വഴറ്റി തക്കാളിയും പാകത്തിനുപ്പും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.
∙വെന്ത് ഉടഞ്ഞു വരുമ്പോൾ 9–ാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.