Thursday 29 July 2021 03:46 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും ഈന്തപ്പഴം ഉണ്ണിയപ്പം, തയാറാക്കാം ഈസിയായി!

unnii

ഈന്തപ്പഴം ഉണ്ണിയപ്പം

1.മുട്ട – ഒന്ന്

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

3.മൈദ – മൂന്നു വലിയ സ്പൂൺ

റവ – അരക്കപ്പ്

3.ഈന്തപ്പഴം – എട്ടു വലുത്, ചെറുതായി മുറിച്ചത്

കശുവണ്ടിപ്പരിപ്പ് നുറുക്ക് – രണ്ടു വലിയ സ്പൂൺ

ഏലയ്ക്കപ്പൊടി – അര ചെറിയ സ്പൂൺ

പനിനീർ – ഒരു വലിയ സ്പൂൺ

നെയ്യ് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ

പാൽ – അരക്കപ്പ്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙മുട്ടയും പഞ്ചസാരയും ചേർത്തടിക്കുക. ഇതിലേക്കു മൈദയും റവയും ചേർത്തിളക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. കട്ടി കൂടിപ്പോയാൽ അൽപം വെള്ളം ചേർത്തു കോരിയൊഴിക്കാവുന്ന പാകത്തിനാക്കി രണ്ടു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

∙ഉണ്ണിയപ്പക്കാരയിൽ ഓരോ കുഴിയിലും രണ്ടു ചെറിയ സ്പൂൺ എണ്ണ വീതം ഒഴിച്ചു ചൂടാക്കി, ഓരോ കുഴിയിലും മൂന്നു വലിയ സ്പൂൺ വീതം മാവൊഴിച്ചു ഗോൾ‍ഡൻ നിറത്തിൽ വറുത്തു കോരുക.

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Desserts