വറുത്തരച്ച കോഴിക്കറി
1.ചിക്കൻ – ഒരു കിലോ
2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3.ഏലയ്ക്ക – നാല്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
ഗ്രാമ്പൂ – ആറ്
തക്കോലം – ഒന്ന്
4.തേങ്ങ ചിരകിയത് – ഒരു കപ്പ്
5.വറ്റൽമുളക് – അഞ്ച്
ജീരകം – രണ്ടു വലിയ സ്പൂൺ
പെരുംജീരകം – ഒരു വലിയ സ്പൂൺ
ചുവന്നുള്ളി – മൂന്ന്
6.കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
7.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
8.സവാള – മൂന്ന്, അരിഞ്ഞത്
9.വെളുത്തുള്ളി – ഒരു കുടം, ചതച്ചത്
ഇഞ്ചി – ഒരിഞ്ചു കഷണം, ചതച്ചത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
10.ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
11.ചൂടുവെള്ളം – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ തേങ്ങ ചേർത്തു വഴറ്റണം.
∙നിറം മാറി വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് വഴറ്റണം.
∙തേങ്ങ ബ്രൗൺ നിറമാകുമ്പോൾ തീ അണച്ച് ആറാമത്തെ ചേരുവ വഴറ്റി മറ്റൊരു പാത്രത്തിലേക്കു മാറ്റുക.
∙തണുക്കുമ്പോള്‍ വെള്ളം ചേർക്കാതെ അരച്ചു മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റണം.
∙കണ്ണാടിപ്പരുവമാകുമ്പോൾ ഒൻപതാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കൻ ചേർത്തിളക്കണം.
∙ഗരംമസാലയും ഉപ്പും ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.
∙മുക്കാൽ വേവാകുമ്പേൾ ചൂടുവെള്ളവും അരപ്പും ചേർത്തിളക്കി തിളപ്പിക്കുക.
∙കുറുകി വരുമ്പോൾ വാങ്ങുക.